പത്തനംതിട്ട: മാതാപിതാക്കളുമായി വഴക്കിട്ട യുവാവ് സ്വന്തം ഫ്ലാറ്റിന് തീയിട്ടു. പുത്തന്‍പീടിക സ്വദേശി ജുബിനാണ് തീയിട്ടത് എന്നാണ് പൊലീസ് പറയുന്നത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ജുബിനെതിരേ അച്ഛന് പോലീസില്‍ പരാതി പറയാന്‍ പോയതിന് പിന്നാലെയാണിത്.
അമ്മ ഓമന ജോസഫ് മാത്രമായിരുന്നു ആ സമയത്ത് ഫ്ലാറ്റിലുണ്ടായിരുന്നത്. പൊള്ളലേറ്റ അവരെ രക്ഷപ്പെടുത്തി.വെട്ടിപ്പുറം സ്വദേശികളായ ഓമന ജോസഫും ഭര്‍ത്താവ് ആന്റണിയും ഒരുവര്‍ഷമായി ഫ്ലാറ്റില്‍ താമസിച്ചുവരികയായിരുന്നു. രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലായിരുന്നു താമസം.
ചൊവ്വാഴ്ച വൈകിട്ട് ഇവരുടെ എറണാകുളത്തുള്ള ഇളയ മകന് ജുബിന്‍ ഫ്ലാറ്റിലെത്തുകയും വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളുടെ ശല്യം സഹിക്കവയ്യാതെ അച്ഛന് പൊലീസില്‍ പരാതിപ്പെടാന്‍ പോയപ്പോള്‍ മകന് ഫ്ലാറ്റിന് തീയിടുകയായിരുന്നു.
കെട്ടിടത്തിനകത്തെ കിടക്കയില്‍നിന്ന് തീപടര്‍ന്ന് അകത്തുണ്ടായിരുന്ന പല സാധന സാമഗ്രികളും കത്തിനശിച്ചു.അകത്തുനിന്ന് ഓമനയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഫ്ളാറ്റിന് അബദ്ധവശാല്‍ തീപിടിച്ചതാണെന്നാണ് ആദ്യം ധരിച്ചത്.
പൊള്ളലേറ്റ അമ്മയെ രക്ഷപ്പെടുത്തി.പരിക്ക് സാരമല്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മകന് ജുബിന്തന്നെയാണ് തീയിട്ടതെന്ന് മനസ്സിലാക്കി. ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.