എം ഡി എം എയുമായി ലക്ഷദ്വീപ് സ്വദേശികള്‍ കൊച്ചിയിൽ പോലീസ് പിടിയില്‍

കൊച്ചി:മാരക മയക്കുമരുന്നായ എം ഡി എം എയുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികള്‍ പോലീസ് പിടിയില്‍. അഗത്തി സ്വദേശി മുഹമ്മദ് അല്‍ത്താഫ് (28) കടമത്ത് സ്വദേശി അമാനു റഹ്‌മാന്‍ (25) എന്നിവരാണ് കൊച്ചി പോലീസിന്റെ പിടിയിലായത്.

കൊച്ചി സിറ്റിയില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും വര്‍ധിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിവരുന്ന സ്‌പെഷ്യല്‍ ഡ്രൈവിലാണ് 1.25 ഗ്രാം എം ഡി എം എയും 2.5 ഗ്രാം കഞ്ചാവുമായി പ്രതികള്‍ പിടിയിലാവുന്നത്. ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് മയക്കു മരുന്ന് എത്തിച്ച് യുവാക്കളെ കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരും. 

സിറ്റി പോലീസ് കമ്മീഷണര്‍ എ അക്ബർ ‍ ഐ പി എസിന്റെ നിർദേശാനുസരണം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ‍എസ് ശശിധരൻ ‍ഐ പി എസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മയക്കുമരുന്നിനെതിരെയുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എറണാകുളം പനമ്പിള്ളി നഗറിലെ യുവജന സമാജം റോഡിലുള്ള ക്യാപ്രൈസ് റെസിഡൻസിയിൽ കൊച്ചി സിറ്റി രഹസ്യന്വേഷണ വിഭാഗവും എറണാകുളം ടൗൺ സൗത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് . 

മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തിവരികയാണ്. എറണാകുളം ടൗൺ സൗത്ത് പോലീസ് പ്രിൻസിപ്പൽ എസ് ഐ ശരത്ത് ,എസ് ഐ ജയകുമാർ, എസ് സി പി ഒമാരായ ജിബിൻലാൽ, സലീഷ് വാസു, സി പി ഒ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !