ആലപ്പുഴ;കേരള വനിതാ കമ്മീഷനും,ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തും,കുടുംബശ്രീയും സംയുക്തമായി ജില്ലാ സെമിനാർ സംഘടിപ്പിച്ചു.വനിതാ കമ്മീഷൻ അംഗം ശ്രീമതി.വി ആർ മഹിളാമണി ഉദ്ഘാടനം നിർവഹിച്ചു.
സമൂഹത്തിൽ ഇന്ന് വർധിച്ചുവരുന്ന ഗാർഹിക പീഡനവും,പോക്സോ കേസുകളും സംബന്ധിച്ച് അഡ്വ: ജീനു എബ്രഹാമാവും,ചേർത്തല സി ഐ ശ്രീ.വിനോദ് കുമാറും ക്ലാസുകൾ എടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് സുധിഷ് അധ്യക്ഷത വഹിച്ചു.സി ഡി എസ് ചെയർസ്പെഴ്സൻ വിജി രതീഷ് സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എൻ കെ മോഹൻദാസ്, നൈസി ബെന്നി എന്നിവർ ആശംസകൾ പറഞ്ഞു. ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,കുടുംബശ്രീ,ഓക്സിലറി ഗ്രുപ്പ് തുടങ്ങി ഇരുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു. ക്ലർക്ക് ശ്രീ. സോജിത് നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.