ആലപ്പുഴ;സിപിഐ എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാർടി ആലപ്പുഴ അസംബ്ലി മണ്ഡലം കമ്മിറ്റി കൈചൂണ്ടി ജങ്‌ഷനിൽ സംഘടിപ്പിച്ച ധർണയിൽ നൂറുകണക്കിനു പേർ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്‌തു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ ആർ ഭഗീരഥൻ, മാരാരിക്കുളം ഏരിയ സെക്രട്ടറി പി രഘുനാഥ്, കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ് രാധാകൃഷ്ണൻ,
ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ഡി ലക്ഷ്‌മണൻ, പി പി സംഗീത എന്നിവർ സംസാരിച്ചു.
വെള്ളി വൈകിട്ട് നാലിന് അരൂർ അരൂക്കുറ്റി വടുതലയിൽ ജില്ലാ സെക്രട്ടറി ആർ നാസറും കായംകുളം എൽമെക്‌സ് ഗ്രൗണ്ടിനു സമീപം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, മാവേലിക്കര ഹെഡ് പോസ്‌റ്റ് ഓഫീസിന് സമീപം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശനും ഉദ്‌ഘാടനംചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.