വിദ്യാര്‍ഥികളെ കയറ്റാതെ പാഞ്ഞ സ്വകാര്യ ബസ് പിന്നോട്ടെടുപ്പിച്ച്‌ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍,

വയനാട്:വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് പിന്നോട്ട് എടുപ്പിച്ച്‌ മോട്ടോര്‍വാഹന വകുപ്പ്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കൻഡറി സ്‌കൂളിന് മുന്നിലാണ് സ്വകാര്യ ബസ് നിര്‍ത്താതെ പോയത്. കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന ബസിനു നേരെ വിദ്യാര്‍ഥികള്‍ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു.

ബസ് നിര്‍ത്താതെ പോകുന്നത് ഇതുവഴി വന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥ സംഘം ബസ് തടഞ്ഞ് പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു. 

പിന്നാലെ വിദ്യാര്‍ത്ഥികളെ കയറ്റാനും നിര്‍ദ്ദേശിക്കുകയായിരുന്നു. നൂറ് മീറ്ററോളമാണ് ബസ് പിന്നോട്ടെടുപ്പിച്ച്‌ സ്റ്റോപ്പിലെത്തിച്ചത്. പരിശോധന തുടരുമെന്നും വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !