''കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.കൂടുതൽ അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥർ''

കോട്ടയം;കോട്ടയം പോലീസിൽ തീവ്ര വാദ ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു  മുൻപ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥൻ ഇപ്പോൾ കോട്ടയത്തെ സൈബർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു.


തീവ്രവാദ ബന്ധം കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥൻ റിജുമോനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു ഉത്തരവായി. തീവ്രവാദ സംഘടനകളുമായി ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വെക്തമായതായാണ് സൂചന. ഇയാൾ ജോലി ചെയ്തിരുന്നത് സൈബർ പൊലീസ് സ്റ്റേഷനിലാണെന്നതാണ് സഹപ്രവർത്തകരേയടക്കം ഞെട്ടിപ്പിക്കുന്നത്. 

ഒരു വർഷം മുന്‍പ് സമാന രീതിയില്‍ തൊടുപുഴ സ്റ്റേഷനില്‍നിന്ന് തീവ്രവാദ സംഘടനകളിലെ അംഗങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ സംഭവമുണ്ടായിരുന്നു. പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ബിജെപി സംഘ പരിവാർ  പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ് ഡിപിഐ പിഎഫ്ഐ നേതാക്കൾക്ക് ചോര്‍ത്തി നല്‍കിയെന്നതായിരുന്നു തൊടുപുഴയിലെ വിഷയം. 

കരിമണ്ണൂര്‍ സ്റ്റേഷനിലെ സി പി ഒ അനസിനെയാണ് അന്ന് കുറ്റക്കാരനെന്ന് കണ്ടെത്തി പിരിച്ച് വിട്ടത്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്ക് പൊലീസിന്റെ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ചോര്‍ത്തി നല്‍കിയതാണ് കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ അനസിനെ കുടുക്കിലാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !