വൈക്കം: തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വനിതാ മാനേജരും സഹ ജീവനക്കാരിയുമായി ചേർന്ന് 43 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി.
തലയോലപ്പറമ്പ് മേഖല ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറി കൃഷ്ണേന്ദുവിനെതിരെയാണ് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ പരാതി. എന്നാൽ കൃഷ്ണേന്ദുവിനെ മാസങ്ങൾക്കു മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായാണ് തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം
കഴിഞ്ഞ ഏപ്രിൽ മുതലാണ് ഇരുവരും ചേർന്ന് തലയോലപ്പറമ്പ് യുണേറ്റഡ് ഫിൻ ഗോൾഡ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും സ്വർണ്ണപ്പണയത്തിലും, ലോൺ അടക്കാൻ വരുന്നവരുടെ തുകയും സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി മാറ്റി വൻ തട്ടിപ്പ് നടത്തിയത്.നിക്ഷേപകരിൽ ചിലർക്ക് സ്ഥാപന മാനേജരുടെയും ജീവനക്കാരിയുടെയും ഇടപെടലിൽ സംശയം തോന്നിയതിനെത്തുടർന്ന് സ്ഥാപന ഉടമ നടത്തിയ കണക്കെടുപ്പിലും പരിശോധനയിലുമാണ് ലക്ഷണങ്ങളുടെ വെട്ടിപ്പ് കണ്ടെത്തിയത്.
തുടർന്ന് സ്ഥാപനത്തിലെ മാനേജരും കേസിൽ പ്രതിയുമായ കൃഷ്ണേന്തുവിന്റെ ഭർത്താവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിഷയം ഒതുക്കിത്തീർക്കാൻ ശ്രമം നടത്തിയതായും സ്ഥാപനത്തിൽ പണമിടപാട് നടത്തിയ വ്യക്തികൾ പറയുന്നു.
എന്നാൽ ഇത് സംബസിച്ച് സ്ഥാപന ഉടമ ഉദയമ്പേരൂർ തെക്കെ പുലിപ്പറമ്പിൽ രാകേഷ് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയും. സ്ഥാപന മാനേജർ തലയോലപ്പറമ്പ് പുത്തൻപുരയിൽ കൃഷ്ണേന്തു, സ്ഥാപനത്തിലെ ഗോൾഡ് ലോൺ ഓഫീസർ ദേവി പ്രജിത്ത് എന്നിവർക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് എടുക്കുകയും ചെയ്തു.
കൃഷ്ണേന്തു സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും സ്വർണ്ണം പണയം വയ്ക്കാതെ 15 ലക്ഷം രൂപയുടെ തിരിമറി നടത്തിയതായും ഇവർ ഇതിനിടെ വിദേശത്ത് കടക്കാൻ ശ്രമം നടത്തുന്നതായും ഉടമ പരാതിയിൽ പറയുന്നു."
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.