കോട്ടയം;കേരളത്തിലെ കാർഷിക മേഖലയെ തകർക്കുന്ന ,നെൽകർഷകർ അടക്കമുള്ളവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മാൻഡ്രേക്ക് ഭരണമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി.
സപ്ലൈക്കോ വഴി വിവിധ ജില്ലകളിൽ നിന്ന് സംഭരിച്ച നെല്ലിന് വിലനൽകാതെ കർഷകരെ കയറെടുപ്പിക്കുന്ന സമീപനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇടതു മുന്നണി ഭരണത്തിൽ ഏറിയ അന്നുമുതൽ കർഷകരുടെ ദുരിതം ആരംഭിച്ചു.കുട്ടനാട്ടിൽ മാത്രം പതിനോരായിരം കർഷകർക്കായി നൂറു കോടിയിൽ അധികം രൂപ പിണറായി സർക്കാർ നൽകാനുണ്ട്. നെൽ കർഷകരുടെ ദുരവസ്ഥ പൊതുവേദിയിൽ അവതരിപ്പിച്ച നടൻ ജയസൂര്യയെ ബിജെപി പ്രവർത്തകനാക്കാനുള്ള ക്യാപ്സൂൾ സൈബർ ഇടത്തിൽ സഖാക്കൾ ഇറക്കിയെങ്കിലും 433 കോടി രൂപ കുടിശ്ശികയുണ്ടെന്ന് കൃഷി മന്ത്രി തന്നെ നിയമസഭയിൽ സമ്മതിച്ചകാര്യമാണ്.
'' വിയർപ്പൊഴുക്കി വിളയിച്ച നെല്ലിന്റെ പണം തേടി പിണാറായി വിജയൻറെ കാലുപിടിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ നെൽകർഷകർ.ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തിലേറിയ അന്നുമുതൽ മരണപ്പെട്ട കർഷകരുടെ എണ്ണം നിരവധിയാണ് ഇത് പൊതുസമൂഹത്തോടു പറയാൻ സർക്കാർ തയ്യാറാകണമെന്നും ഹരി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി കിസാൻ സമ്മാന നിധി വഴി കേരളത്തിലെ പതിനായിരക്കണക്കിന് കർഷകർക്ക് ബാങ്കുവഴി നേരിട്ട് പണമെത്തിയപ്പോൾ പരിഹസിച്ച പിണറായി വിജയൻ സർക്കാർ കേരളത്തിലെ കർഷകർക്ക് നൽകിയത് വാഗ്ദാനങ്ങൾ മാത്രമായിരുന്നു.അവിയൽ മുന്നണി ഉണ്ടാക്കി അധികാരം മാത്രം ലക്‌ഷ്യം വെച്ചിരിക്കുന്ന പ്രതിപക്ഷം സംസ്ഥാനത്തെ കർഷകർക്ക് വേണ്ടി ഒരക്ഷരം പോലും മിണ്ടുന്നില്ലന്നും എൻ ഹരി പറഞ്ഞു.
കേരളത്തിൽ റബ്ബർ മാത്രമല്ല കൃഷിയെന്നു കേരള സർക്കാർ തിരിച്ചറിയണം റബ്ബർ കർഷകരെ തെറ്റിദ്ധരിപ്പിച്ചു പിണറായി സർക്കാരിന്റെ പരാജയം മൂടിവെക്കാൻ മാർച്ച് സംഘടിപ്പിക്കുകയും' റബറിനു ഇരുന്നൂറ്റമ്പത് രൂപ താങ്ങുവില പ്രഖ്യാപിച്ച് റബർ കർഷകരെ വഞ്ചിച്ചു അധികാരത്തിലേറിയ സർക്കാർ-
മറ്റ് കാർഷിക വിളകൾക്ക് പ്രഖ്യാപിച്ച താങ്ങുവില പൂർണ്ണമായി നൽകിയിട്ടുണ്ടോ എന്നുകൂടി കേരള സമൂഹത്തോട് പറയാൻ തയ്യാറാകണം. ധാന്യവിളകളാൽ സമ്പന്നമായിരുന്ന സംസ്ഥാനം അരിക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേരളത്തിന്റെ നട്ടെല്ലായ നെല്ലും നെല്കര്ഷകരെ പറ്റിയും മുഖ്യമന്ത്രിയോ ധനമന്ത്രിയെ ഒരക്ഷരം പോലും മിണ്ടാൻ തയ്യാറാകുന്നില്ല.
മറ്റു സംസ്ഥാനങ്ങളിലെ കാർഷിക വിളകളുടെ സംഭരണത്തെക്കുറിച്ചു താരതമ്മ്യത്തിന് സർക്കാർ തയ്യാറാകണം മറ്റു കൃഷികൾ ചെയ്യാൻ കർഷകർ തയ്യാറക്കുന്നില്ല പ്രധാന കാരണം സർക്കാരിന്റെ തെറ്റായ നയങ്ങളാണ്.ഇതിനെ കുറിച്ച് പഠിക്കാനും ശാശ്വത പരിഹാരം കാണാനും സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് എൻ ഹരി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.