കണ്ണൂർ;പ്രതിപക്ഷ പാർടികളുടെ കൂട്ടായ്‌മയായ ‘ഇന്ത്യ' സഖ്യം ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയുമെന്നതാണ് സിപിഐ എം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻപറഞ്ഞു.
ബിജെപിയെ താഴെയിറക്കുകയെന്ന ലക്ഷ്യവുമായാണ് മുന്നോട്ട് പോകുന്നത്. സഖ്യത്തിലെ 28 പാർട്ടികൾക്കൊപ്പം കരുത്തുറ്റ പ്രസ്ഥാനമായി സിപിഐ എമ്മും ഉണ്ട്. മഹാ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ്സുമായി വേദി പങ്കിടുന്നുണ്ടെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.
ഏത് തട്ടിപ്പായാലും അഴിമതിയായാലും ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം എന്നാണ് സിപിഐ എം നിലപാടെന്നും കരുവന്നൂർ ബാങ്ക് ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എം വി ഗോവിന്ദൻ മറുപടി നൽകി. അതേസമയം, ഇ ഡി അന്വേഷണത്തിന്റെ പേരിൽസിപിഐ എമ്മിനെ വേട്ടയാടാൻനോക്കേണ്ട.
ഇഡിക്ക് പ്രത്യേക അജണ്ടയുണ്ട്. ഇഡി പോകാത്ത ഒരിടവുമില്ല. അവർചോദ്യം ചെയ്യാത്തവരായി ആരുണ്ട്. രാഹുൽഗാന്ധി മുതൽ കെ സുധാകരനെ വരെ ചോദ്യം ചെയ്‌തില്ലെ. മന്ത്രിസഭ പുനസംഘടനയെപ്പറ്റി സിപിഐ എം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.