സുധ ഹരിനാരായണൻ വെള്ളിനേഴി ✍️✍️
പാലക്കാട്;കേരളത്തിന്റെ കലാ ഗ്രാമമെന്ന് അറിയപ്പെടുന്ന വെള്ളിനേഴിയിൽ കേരള സംഗീത നാടക അക്കാദമി ത്രിദിന ദേശീയ നാടൻ കലാമേള സംഘടിപ്പിക്കുന്നു.
ആറു സസ്തനങ്ങളിൽ നിന്നായി നൂറോളം കലാകാരന്മാരാണ് ക്‌ളാസിക്കൽ കലയുടെ മണ്ണിലേക്ക് എത്തുന്നത്.10 ആം തിയതി അഞ്ചുമണിക്ക് കലാഗ്രാമം മന്ദിരത്തിൽ കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ.എംവി നാരായണൻ ഉദ്ഘാടനം ചെയ്യും.രാജസ്ഥാൻ,ഗോവ,ഒഡിഷ,ഛത്തീസ്‌ഗഡ്,മധ്യപ്രദേശ്,ഗുജറാത്ത്,എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒൻപത് ഗോത്ര കലാരൂപങ്ങളാണ് അരങ്ങിലെത്തുക.ആദ്യദിവസം വൈകിട്ട് ഏഴുമണിക്ക് തുടങ്ങുന്ന കലാവിരുന്നിൽ രാജസ്ഥാനിലെ 'ഗൂമർ 'ഛത്തീസ്‌ഗഡിലെ റൗട്ട് നാച്ച'ഗോവയിലെ സമയ'എന്നിവയാണ് അവതരിപ്പിക്കുക,
11 ന് വൈകിട്ട് ഏഴുമുതൽ ഗുജറാത്തിലെ ഡാൺഡിയ രാസും'ഒഡിഷയിലെ ദൽഖായി'യും മധ്യപ്രദേശിലെ ബധായിയും രാജസ്ഥാനിലെ ദൽഖായിയും'ചക്രിയും'ഗുജറാത്തിലെ ഹുഡൊയും വേദിയിൽ അവതരിപ്പിക്കും.
പതിനൊന്നാം തിയതി രാവിലെ പതിനൊന്നു മണിക്ക് കടമ്പഴിപ്പുറം വി ടി ബി കോളേജിലും മൂന്നുമണിക്ക് ശ്രീകൃഷ്ണപുരം ഗവ.എൻജിനീയറിങ് കോളേജിലും 12 ന് രാവിലെ പതിനൊന്നുമണിക്ക് ശ്രീയകൃഷ്ണപുരം ഹയർസെക്കന്ററി സ്കൂളിലും രണ്ടുമണിക്ക് കടമ്പഴിപ്പുറം ഗവ ഹയർസെക്കന്ററി സ്കൂളിലും ഗോത്ര കലാരൂപങ്ങളുടെ അവതരണം നടക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പത്ര സമ്മേളനത്തിൽ പറഞ്ഞു.അക്കാദമി നിർവ്വാഹക സമിതി അംഗം ടി ആർ അജയൻ ,സംഘാടക സമിതി ജനറൽ കൺവീനർ വി.രാമൻകുട്ടി എന്നിവരും പങ്കെടുത്തു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.