തൃശൂർ നഗരത്തിൽ വൻ കവർച്ച ഡി പി ചെയിന്‍സ് സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് മൂന്നു കിലോയോളം സ്വർണ്ണം കവർന്നു

തൃശൂര്‍;നഗരത്തില്‍ വന്‍ സ്വര്‍ണക്കവർച്ച.തൃശൂരിലെ ആഭരണനിര്‍മാണശാലയിലെ ജീവനക്കാരെ ആക്രമിച്ചാണ് മൂന്നുകിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന'ഡി പി ചെയിന്‍സ്'എന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്നാണ് സ്വര്‍ണം കവര്‍ന്നത്.


വെള്ളിയാഴ്ച രാത്രി സ്ഥാപനത്തില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജീവനക്കാരെ വെള്ളനിറത്തിലുള്ള കാറിലെത്തിയ സംഘം ആക്രമിച്ചെന്നും ആഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് മോഷ്ടിച്ചെന്നുമാണ് പരാതി.സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ജൂവറികൾക്ക് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന സ്ഥാപനമാണ് ഡി പി ചെയിന്‍സ്. കഴിഞ്ഞദിവസം രാത്രി കന്യാകുമാരി, മാർത്താണ്ഡം ഭാഗത്തുള്ള ജൂവലറികളില്‍ നല്‍കാനുള്ള മൂന്നുകിലോയോളം തൂക്കംവരുന്ന ആഭരണങ്ങളുമായാണ് ജീവനക്കാര്‍ സ്ഥാപനത്തില്‍നിന്ന് പോയത്.സ്ഥാപനത്തില്‍നിന്ന് പുറത്തിറങ്ങി സമീപത്തെ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം ജീവനക്കാരെ ആക്രമിച്ചത്. 

പിന്നാലെ സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കവര്‍ച്ചാസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു.സംഭവം ആസൂത്രിതമായ കവര്‍ച്ചയാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. സ്ഥാപനവും റെയില്‍വേ സ്റ്റേഷനും തമ്മില്‍ ഏകദേശം അരകിലോമീറ്റര്‍ ദൂരമേയുള്ളൂ. അതിനാല്‍, സ്ഥാപനത്തിലെ ജീവനക്കാരെ കൃത്യമായി നിരീക്ഷിച്ച് ഇവര്‍ പോകുന്നസമയം മനസിലാക്കിയാണ് കവര്‍ച്ച നടന്നിട്ടുള്ളതെന്നും പൊലീസ് കരുതുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !