സുമേഷ് എം കൊട്ടാരം ✍️✍️
കൊല്ലപ്പളി;കുട്ടികളിലെ കുഷ്ഠരോഗം ആരംഭത്തിലെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ബാലമിത്ര പരിപാടിയുടെ ളാലം ബ്ലോക്ക് തല ഉദ്ഘാടനം കടനാട് പഞ്ചായത്തിൽ ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സ്കൂളിൽ വെച്ച് ഇന്ന് സെപ്റ്റംബർ 20 രാവിലെ 9.30 ന് ളാലം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു നിർവഹിച്ചു.
2 മുതൽ 18 വയസുവരെയുള്ള എല്ലാ കുട്ടികളിലും പദ്ധതി നടപ്പിലാക്കും.ഇതിനായി ളാലം ബ്ലോക്ക് പരിധിയിലുള്ള എല്ലാ സ്കൂൾ അംഗണ വാടി അധ്യാപകർക്കും ചുമതലപെട്ടവർക്കും ഇതിനോടകം പരിശീലനം നൽകിക്കഴിഞ്ഞു.പരിശീലനം സിദ്ധിച്ചവർ രോഗ നിർണ്ണയ പ്രക്രിയയിൽ പങ്കാളികൾ ആകുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ.ളാലം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ഉള്ളനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡൊ.ടി എസ് പത്മരാജൻ സ്വാഗതം പറഞ്ഞു.ബലമിത്ര പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ബിജു പികെ,ശ്രീമതി ലാലി സണ്ണി,കടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിബി ജോസഫ്,അംബിക എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഡൊ.എൻകെ മഹാദേവൻ,എന്നിവർ സംസാരിച്ചു,ഉള്ളനാട് സാമൂഹ്യ ആരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർ വൈസർ ഇൻചാർജ് ബിമൽകുമാർ വിഷയാവതരണം നടത്തി,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അമൃത സാബു യോഗത്തിൽ കൃതജ്ഞതയറിയിച്ചു.

.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.