മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കെഎസ്‌ആര്‍ടിസി,

തിരുവനന്തപുരം: മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ കെഎസ്‌ആര്‍ടിസി സസ്പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറല്‍ കണ്‍ട്രോളിംഗ് ഇൻസ്പെക്ടര്‍ കെ.കെ കൃഷ്ണൻ, ഇൻസ്പെക്ടര്‍ പി.പി തങ്കപ്പൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ഈ മാസം 18ന് വിജിലൻസ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം കട്ടപ്പന ഡിപ്പോയില്‍ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ ഇവരോട് സംസാരിച്ചപ്പോള്‍ രൂക്ഷമായ മദ്യത്തിന്റെ ഗന്ധവും, ഭാഷയില്‍ അവ്യക്തതയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദര്‍ ഡ്യൂട്ടി ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തവെ ഇരുവരും മദ്യപിച്ചതായി കണ്ടെത്തുകയുമായിരുന്നു.

കോര്‍പ്പറേഷനില്‍ നടക്കുന്ന ക്രമക്കേടുകളും കുറ്റകൃത്യങ്ങളും കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതും മറ്റ് ജീവനക്കാര്‍ക്ക് മാതൃകയുമാകേണ്ട സൂപ്പര്‍വൈസറി തസ്തികയിലുള്ള ജീവനക്കാര്‍ ഡ്യൂട്ടി സമയം മദ്യപിച്ചത് ഗുരുതരമായ വീഴ്ചയാണ്. ജീവനക്കാര്‍ മദ്യപിച്ച്‌ കൊണ്ട് ഡിപ്പോ പരിസരത്ത് എത്തുകയോ, ഡ്യൂട്ടി നിര്‍വ്വഹിക്കാൻ പാടില്ലെന്ന സിഎംഡിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവ് നിലനില്‍ക്കെ അത് ലംഘിച്ചതാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇരുവരേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !