നെടുമങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പിന്തുടര്ന്ന് നിര്‍ബന്ധിച്ച് കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍.
കരകുളം പാലം ജങ്ഷനില്‍ ഹില്‍ വ്യൂ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന പനവൂര്‍ കല്ലിയോട് കുളപ്പള്ളി കോണത്ത് വീട്ടില്‍ വൈശാഖി(36)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. നന്തന്‍കോട്ടെ ബാങ്കിലെ സീനിയര്‍ അസോസിയേറ്റ് ക്ലാര്‍ക്കാണ് ഇയാള്‍.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ട്യൂഷന് ക്ലാസ് കഴിഞ്ഞ് മുക്കോലയിലേക്കു നടന്നുപോകവേ കുളവിക്കോണത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് കുട്ടിയെ നിര്‍ബന്ധിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
ഭയന്നുപോയ കുട്ടി വേഗം നടന്നെങ്കിലും ഇയാള്‍ കുട്ടിയെ പിന്തുടര്ന്ന് പല സ്ഥലങ്ങളില്‍ വെച്ചും കാറിന്റെ ഗ്ലാസ് താഴ്ത്തി വാഹനത്തിലേക്ക് കയറാന്‍ പറഞ്ഞു. പേടിച്ച് ഓടിയ കുട്ടി സമീപത്തെ പള്ളിയിലേക്ക് ഓടിക്കയറി. പിന്നീട് കാര്‍ ആര്യനാട് ഭാഗത്തേക്ക് ഓടിച്ചുപോയി. ഈ വിവരം പള്ളിയിലെ ജീവനക്കാരോടു പറയുകയും അവര്‍ കാറിന്റെ നമ്പര്‍ കുറിച്ചെടുക്കുകയും ചെയ്തു.
കുട്ടിയുടെ പിതാവ് ഇതുസംബന്ധിച്ച് നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയും വൈശാഖിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.