എറണാകുളം:ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പാറശ്ശാല ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജ് അറസ്റ്റിൽ ഇയാൾ കൊടുംക്രിമിനലെന്ന് റിപ്പോര്‍ട്ട്.
2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും ഒട്ടേറെ മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. പകല്‍മുഴുവന്‍ വീട്ടില്‍ തങ്ങുന്ന ഇയാള്‍ രാത്രിസമയത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്ന് ഇയാളുടെ സമീപവാസികളും പറയുന്നു.
മൊബൈല്‍ഫോണ്‍ മോഷ്ടിക്കുന്നതാണ് സതീഷ് എന്ന ക്രിസ്റ്റില്‍രാജിന്റെ പ്രധാന പരുപാടി. 18 വയസ്സ് മുതല്‍ മോഷണത്തിനിറങ്ങിയ ഇയാളെ പോലീസ് നേരത്തെയും പിടികൂടിയിട്ടുണ്ട്. 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റില്‍ രാജ് പിടിയിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങിയെന്നാണ് വിവരം. ഇയാളുടെ വീട്ടില്‍ മോഷ്ടിച്ചുകൊണ്ടുവന്ന നിരവധി മൊബൈല്‍ഫോണുകളുമുണ്ട്.
18-ാം വയസ്സില്‍ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചാണ് ക്രിസ്റ്റലിന്റെ ക്രിമിനല്‍ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് രാത്രി വീട്ടില്‍നിന്ന് പുറത്തുപോകുന്നത് പതിവായി. പകല്‍ വീട്ടിലിരിക്കുന്ന മകന് അര്‍ധരാത്രിയോടെ പുറത്തേക്ക് പോകുമെന്നും രാവിലെയാണ് തിരിച്ചെത്താറുള്ളതെന്നും ക്രിസ്റ്റലിന്റെ അമ്മയും പറയുന്നുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍നിന്ന് ക്രിസ്റ്റില്‍രാജ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചശേഷം സമീപത്തെ വയലില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് ഊര്‍ജിതമായ തിരച്ചിലാണ് നടത്തിയിരുന്നത്. പ്രദേശത്തുനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത് അന്വേഷണത്തില്‍ നിര്‍ണായകമായി.
ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിയെക്കുറിച്ച് ചില സൂചനകള്‍ പോലീസിന് ലഭിച്ചു.ഇതിനിടെയാണ് ആലുവയിലെ ഒരു ഹോട്ടലില്‍ പ്രതിയെ കണ്ടതായി വിവരം കിട്ടിയത്. എന്നാല്‍, പോലീസ് സംഘം ഹോട്ടലില്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് പെരിയാറില്‍ ചാടിയ ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയെന്നുമാണ് വിവരം. പ്രതിയെ പോലീസ് സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.