പാലക്കാട്:ഭര്‍ത്താവിനെ ഭാര്യ കഴുത്തുഞെരിച്ചുകൊന്നു. ഇന്നലെ കടമ്പഴിപ്പുറത്തെ വീട്ടിലാണ് പ്രഭാകരൻ നായര്‍ എന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇതിനിടെ ഭാര്യ ശാന്തകുമാരി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രഭാകരൻ നായര്‍ ദീര്‍ഘനാളുകളായി അല്‍ഷിമേഴ്സിന് ചികിത്സ തേടുന്നയാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രഭാകരൻ നായര്‍ നിരന്തരം വീട്ടുകാരെ ഉപദ്രവിക്കുമായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അഞ്ചാം തീയതി രാത്രിയാണ് കൃത്യം നടന്നത്. അന്ന് ഭര്‍ത്താവുമായി തര്‍ക്കമുണ്ടായെന്നും തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും ശാന്തകുമാരി മൊഴി നല്കി.
ഭര്‍ത്താവിനെ കൊന്ന കുറ്റബോധം കൊണ്ട് ഇന്നലെ രാവിലെ ശാന്തകുമാരി കിണറ്റില്‍ ചാടിയിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസുമൊക്കെ സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. ഇതിനുപിന്നാലെയാണ് പ്രഭാകരൻ നായരുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മൃതദേഹം വിശദമായി പരിശോധിച്ചപ്പോള്‍ കഴുത്തില്‍ പാട് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ ശാന്തകുമാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.