കണ്ണൂർ:മലയാളി മെഡിക്കൽ വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ അമ്മ.റഷ്യയിൽ സ്മോളൻസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് ദക്ഷിണ വീട്ടിൽ പ്രത്യുഷ (24)യുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് സി.എം.ഷേർളിയാണ് രംഗത്തെത്തിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഷെർളി പരാതി നൽകി. പ്രത്യുഷ തടാകത്തിൽ വീണ് മരിച്ചെന്ന വിവരം ജൂൺ 24ന് ആണു ലഭിക്കുന്നത്.തടാകം കാണാൻ പോയപ്പോൾ അബദ്ധത്തിൽ വീണെന്നാണു സഹപാഠികൾ നൽകിയ വിശദീകരണം.തടാകത്തിൽ വീണ 5 പേരിൽ 2 പേരെ രക്ഷപ്പെടുത്തിയെന്നും പ്രത്യുഷയടക്കം 3 പേർ മുങ്ങി മരിച്ചെന്നും അവർ അറിയിച്ചതായി ഷേർളി പറയുന്നു. കൊല്ലം സ്വദേശികളാണു മരിച്ച മറ്റു രണ്ടു പേർ.തടാകം കാണാൻ പോകാതിരുന്ന പ്രത്യുഷയെ നിർബന്ധിച്ചാണു കൊണ്ടുപോയതെന്നും വരുന്നില്ല എന്നു പ്രത്യുഷ പറഞ്ഞതു കേട്ടതായും സഹപാഠി തന്നോടു പറഞ്ഞതായി ഷെർളിയുടെ പരാതിയിൽ പറയുന്നു. ‘വെള്ളത്തിൽ ഇറങ്ങാതെ നിന്ന പ്രത്യുഷയെ ബലം പ്രയോഗിച്ച് ഇറക്കുകയായിരുന്നു.അതു തടാകമായിരുന്നില്ല.വിജനമായ സ്ഥലത്ത്, മണലെടുത്തതിനാൽ രൂപപ്പെട്ട കുഴിയായിരുന്നു.സഹപാഠികളിൽ ചിലരുടെ അമിത മദ്യപാനം ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രത്യുഷ കോളജ് അധികൃതരെ അറിയിച്ചിരുന്നു.
തുടർന്ന്, സർവകലാശാലയിലെ രാജസ്ഥാൻ സ്വദേശിയായ ഉദ്യോഗസ്ഥൻ ഉൾപ്പടെയുള്ളവർ പ്രത്യുഷയെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സ്ഥാപനത്തിലെ 6 വിദ്യാർഥികൾ നേരത്തെ ഇതുപോലുള്ള അപകടങ്ങളിൽ പെട്ടു മരിച്ചിട്ടുണ്ടെന്നും ഷേർളിയുടെ പരാതിയിൽ പറയുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.