ന്യൂനമര്‍ദ്ദം: കേരളത്തിൽ ഇന്ന് മുതല്‍ അതിശക്ത മഴ,

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് അതിശക്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാവകുപ്പ്.

തെക്കൻ, മദ്ധ്യ ജില്ലകളില്‍ ഇന്ന് മുതല്‍ വ്യപകമായി മഴ പെയ്യും. തുടര്‍ന്ന് വടക്കൻ കേരളത്തിലേക്കും കടക്കും.

മലയോര മേഖലയിലാവും മഴ കൂടുതല്‍ ശക്തമാവുക. ലഘു മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

മലവെള്ളമിറങ്ങി നദികളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരാനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ഉയര്‍ന്ന തിരമാല മുന്നറിയിപ്പുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പുലര്‍ത്തണം.

അലര്‍ട്ടുകള്‍ ഇന്ന്

ഓറഞ്ച്: പത്തനംതിട്ട, ഇടുക്കി. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു

യെല്ലോ: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !