കോട്ടയം:പുതുപ്പള്ളിയിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ഉമ്മൻചാണ്ടിയുടെ പിൻഗാമി ചാണ്ടിഉമ്മൻ യുഡിഎഫിന്റെ അഭിമാനമാണെന്ന് കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു.
ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയവർ തന്നെ അദ്ദേഹത്തിൻറെ മരണ ശേഷവും കുടുംബാംഗങ്ങളെയും നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്നതിന്റെ പുതുപ്പള്ളിയിലെ ജനങ്ങളുടെ രോഷമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.ഇടതു സർക്കാരിന്റെ അഴിമതിയും വിലക്കയറ്റവും ചർച്ച ചെയ്യപ്പെടാതിരിക്കുവാനായി പുതുപ്പള്ളിയിൽ വികസനമില്ലന്ന ഇടതുപക്ഷത്തിന്റെ പ്രചരണത്തെ പുതുപ്പള്ളിയിലെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടുകൂടി പുച്ഛിച്ചു തള്ളിയിരിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ ക്ക് കോട്ടയം സീസർ പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
അമൽ ജോൺസൺ കൊടുവത്തിടം നിർമ്മിച്ച ഉമ്മൻചാണ്ടിയുടെ പ്രതിമ വേദിയിൽ വച്ച് അമൽ ജോൺസനും മാതാപിതാക്കളും ചേർന്ന് ചാണ്ടി ഉമ്മന് കൈമാറി.
മോൻസ് ജോസഫ് എംഎൽഎ , മുൻ എംപി ജോയ് എബ്രഹാം ,കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഇ ജെ ആഗസ്തി, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ ,ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, ഗ്രേസമ്മ മാത്യു ,കുഞ്ഞ് ഇല്ലം പള്ളിൽ,തോമസ് കണ്ണന്തറ ,ഫിലിപ്പ് ജോസഫ് ,ടി സി അരുൺ , റ്റി.ആർ മദൻലാൽ ,തമ്പി ചന്ദ്രൻ ടോമി വേദഗിരി ,സാജു എം ഫിലിപ്പ് ,കെ.റ്റി ജോസഫ് , വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, ജയിസൺ ജോസഫ്, പി.എം. സലിം, തോമസ് കല്ലാടൻ,മുണ്ടക്കയം സോമൻ , മാത്തുക്കുട്ടി പ്ലാത്താനം,ജോർജ് പുളിങ്കാട്, മേഴ്സി ജോൺ, ബേബി തുപ്പലഞ്ഞി, പി.എം. നൗഷാദ്,ബിനു ചെങ്ങളം, വി.കെ. അനിൽകുമാർ ,പി.പി സിബിച്ചൻ, സാബു മാത്യു, സി സി ബോബി തുടങ്ങിയവർ പ്രസംഗിച്ചു.
ജാതിമത വർഗ്ഗ ചിന്തകൾക്കതീതമായി എല്ലാവരെയും ഒറ്റക്കണോടു കൂടി കണ്ട് നാടിൻറെ വികസനത്തിനു വേണ്ടി നിലപാട് സ്വീകരിക്കുമെന്നും,
സംസ്ഥാന സർക്കാരിൻറെ അഴിമതിയും , വിലക്കയറ്റവും , എതിരെ ശക്തമായി പോരാടുമെന്നും ചാണ്ടി ഉമ്മൻ MLA മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.