നെല്ലിക്കുഴി;13 ആം വാർഡിലെ' കമ്പനിപ്പടി - മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...
നോട്ടീസ് നൽകിയ പ്രകാരം പഞ്ചായത്ത് അധികാരികൾ പോലീസ് പ്രൊട്ടക്ഷനോടു കൂടിയാണ് സെക്രട്ടറി എത്തിയത് കെട്ടിട ഉടമകളും നാട്ടുകാരും ചേർന്ന് ഈ കിരാത നടപടിയെ തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി.
സെക്രട്ടറിയും പരിവാരങ്ങളും നാട്ടുക്കാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് പിൻവാങ്ങി.
രണ്ട് മാസക്കാലം മുൻപ് ഈ പ്രദേശത്ത് സമാനമായ രീതിയിൽ പഞ്ചായത്ത് വഴിയോട് ചേർന്ന് ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ പഞ്ചായത്ത് അധികാരികളും KSEB ഉദ്യോഗസ്ഥരും ശ്രമിച്ചത് അന്ന് വലിയ സംഘർഷത്തിൽ കലാശിക്കുകയും കടുത്ത എതിർപ്പിനെ തുടർന്ന് പോലീസ് ഇടപ്പെട്ട് അന്ന് ട്രാൻസ്ഫോർമർ സ്ഥാപിക്കാതെ KSEB അധികാരികളും പരിവാരങ്ങളും മടങ്ങുകയും ചെയ്തിരിന്നു.
പിന്നീട് ജനവാസ മേഘലയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള നീക്കത്തെ എതിർത്ത് കൊണ്ട് പരിസരവാസികൾ ഹൈ കോടതിയെ സമീപിക്കുകയും ഹൈകോടതി ടി വിഷയത്തിൽ ഉചിതമായ സ്ഥലം ഏതെന്ന് നിർണ്ണയിക്കാൻ ADM നെ ചുമതലപ്പെടുത്തുകയും ADMന്റെ പരിശോദനയിൽ ടി പഞ്ചായത്ത് റോഡിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള സൗകര്യമില്ല എന്ന രീതിയിൽ മറ്റേതെങ്കിലും സ്ഥലത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുവാൻ KSEB അധികാരികളോട് നിർദ്ദേശിക്കുകയും ചെയ്തിരിന്നു.
അങ്ങനെ ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനും വ്യക്തി വൈരാഗ്യം തീർക്കാനുമാണ് തന്റെ കുടുംബത്തിന് നേരെ ഇത്തരത്തിൽ ഉള്ള നടപടികളുമായി പഞ്ചായത്ത് അധികാരികളും ഭരണപക്ഷ പാർട്ടിയിലെ ചിലരും കൂടി ശ്രമിക്കുന്നത് എന്ന് ബാവു എടപ്പാറ പറഞ്ഞു.
എന്റെ മക്കളായ മാലിക്കിന്റേയും,ഷഫീഖിന്റേയും പേരിലുള്ള കെട്ടിടത്തിന് എന്റെ പേരിലാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് അയച്ചിരിക്കുന്നത് ഇത് കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് മറുപടി നൽകിയിട്ടും മനപൂർവ്വം എന്റെ കുടുംബത്തെ പൊതു സമൂഹത്തിന് മുന്നിൽ അപമാനിക്കാനും ദ്രോഹിക്കാനുമാണ് ഞങളുടെ വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റും ഭരണ സമിതിയും ഭരണപക്ഷത്തെ പ്രാദേശിക തലത്തിലുള്ള ചില രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത് എന്ന് എടപ്പാറ ബാവു എന്ന കുടുംബനാഥൻ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റിന്റേയും സെക്രട്ടറിയുടെയും ഇത്തരം പ്രതികാര നടപടികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മക്കളായ മാലിക്കും, ഷെഫീക്കും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.