''വലവൂർ സർവ്വീസ് സഹകരണ ബാങ്കിൽ വൻ അഴിമതിയെന്ന് ആരോപണം'ലക്ഷങ്ങൾ നിക്ഷേപം ഉള്ളവർക്ക് പണം മടക്കി നൽകുന്നത് ദിവസവും രണ്ടായിരവും മൂവായിരവുമായി''

പാലാ;വലവൂർ സർവ്വീസ് സഹകരണ ബാങ്കിൽ വൻ അഴിമതിയെന്ന് ആരോപണം.' കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭരിക്കുന്ന സഹകരണ ബാങ്കിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വഴിവിട്ട് വായ്പ്പകൾ അനുവദിക്കുകയൂം ഭരണ സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ബാങ്കിൽ നിന്ന് കോടിക്കണക്കിനു രൂപ അനധികൃതമായി വകമാറ്റിയെന്നും നിക്ഷേപകർ ആരോപിക്കുന്നു.

കോൺഗ്രസ് ,കേരള കോൺഗ്രസ് കൂട്ടുകെട്ടിൽ യൂഡിഫ് സംവിധാനത്തിൽ ഭരിച്ചുകൊണ്ടിരുന്ന വലവൂർ സർവ്വീസ് സഹകരണബാങ്കിൽ കേരളാകോൺഗ്രസ് (എം) ഇടതു മുന്നണിയിലേക്ക് പോയ സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ധാരണപ്രകാരം ഇടതു ഭരണമാണ് നടക്കുന്നത്.

ബാങ്കിലെ അഴിമതികൾ ചർച്ചയായ സാഹചര്യത്തിൽ നിരവധി നിക്ഷേപകർ കോടിക്കണക്കിനു രൂപ പിൻവലിച്ചു കൊണ്ടുപോയതായും കർഷകരും സാധാരണക്കാരുമായനൂറുകണക്കിന് നിക്ഷേപകർ തങ്ങളുടെ പണം ആവശ്യപ്പെട്ട് ബാങ്കിൽ എത്തിയിട്ടും പൂർണ്ണമായി പണം തിരികെ നല്കാൻ ഭരണ സമിതി തയ്യാറാകുന്നില്ലെന്നും നിക്ഷേപകർ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഉള്ള നിക്ഷേപകർ ആശങ്കയിലാണ് ഇപ്പോഴും തങ്ങളുടെ പണം എപ്പോൾ ലഭിക്കുമെന്നതിൽ ഉറപ്പില്ലെന്നും നാമമാത്രമായ നിക്ഷേപകർക്ക് തങ്ങളുടെ പണം രണ്ടായിരവും മൂവായിരവുമായി ദിവസവും ബാങ്കിൽ വന്നു കൈപ്പറ്റേണ്ട അവസ്ഥയിലാണെന്നും നിക്ഷേപകർ പറയുന്നു.

ഭരണ സമിതിയിലെ പ്രമുഖരായ രണ്ടുപേർ ഈ കഴിഞ്ഞ കാലയളവിൽ വസ്തുവകകൾ വാങ്ങിക്കൂട്ടിയതിന് പിന്നിൽ നിക്ഷേപകരയുടെ പണമാണെന്നു സംശയിക്കുന്നതായും ജനങ്ങൾ പറയുന്നു.വരുന്ന നവംബർ മാസത്തിൽ നടക്കാൻ പോകുന്ന ബാങ്ക് തിരഞ്ഞെടുപ്പിന് മുൻപ് വലവൂർ സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതി പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും സഹകരണ സംഘം രജിസ്റ്റാർ ജനറലിന്റെയും സഹകരണ  വകുപ്പിനെയും സമീപിക്കാൻ ഒരുങ്ങുകയാണ് നിക്ഷേപകർ. 

സമാനമായ രീതിയിൽ പാലാ ടൗണിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനവും ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായും കോടിക്കണക്കിനു രൂപയുടെ ലോൺ തിരികെ പിടിക്കാത്തതുകൊണ്ട് അവിടുത്തെ നിക്ഷേപകർക്ക് സമയബന്ധിതമായി അവർ ആവശ്യപ്പെടുന്ന പണം തിരികെ കൊടുക്കുന്നതിന് വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുന്നതായും വ്യാപകമായ പരാതിയും നിലവിലെ സാഹചര്യത്തിൽ ഉയർന്നുകഴിഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !