തിരുവനന്തപുരം:അസാധാരണമായ നേതൃശേഷി ഉണ്ടായിരുന്ന നേതാവാണ് ബിജെപി നേതാവ് പിപി മുകുന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പം മുതൽ താൻ വിശ്വസിക്കുന്ന ചിന്താധാരയിലേക്ക് ഇറങ്ങി. വിയോഗ ദു:ഖത്തിൽ പങ്കു ചേരുന്നു.
ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.അസാധാരണമായ നേതൃശേഷി ഉണ്ടായിരുന്നു. തന്റെ സംഘടനയെ ഉയർത്താൻ അത് ഉപയോഗിച്ചു. തികഞ്ഞ അർപ്പണബോധത്തോടെ സംഘടനാ കാര്യങ്ങൾ നിർവഹിച്ച വ്യക്തിയായിരുന്നു. രണ്ടു ചേരിയിൽ നിന്നു പ്രവർത്തിച്ചപ്പോഴും തങ്ങളുടെ ബന്ധത്തിന് കോട്ടം തട്ടിയില്ല. പരസ്പര ബഹുമാനത്തോടെ പെരുമാറാൻ കഴിഞ്ഞു.
സംഘർഷം നിറഞ്ഞ നാളുകൾ കണ്ണൂരിൽ ഉണ്ടായിരുന്നു. അതത് സമയങ്ങളിലെ ഗവൺമെന്റ ചർച്ചകളിൽ മുകുന്ദന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഒന്നിച്ച് സമാധാന അഭ്യർത്ഥന നടത്തി. സ്വന്തം പ്രസ്ഥാനത്തെ പോറലേൽപ്പിക്കുന്ന ഒരു പ്രവൃത്തിയും മുകുന്ദനിൽ നിന്ന് ഉണ്ടായില്ല.നേതൃസ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടിട്ടും ബിജെപിയേയോ ആർഎസ്എസിനേയോ അദ്ദേഹം കുറ്റം പറഞ്ഞില്ല.
ഒരു സംഘടനയിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം. ഏത് സംഘടനാ പ്രവർത്തകനും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.