കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്കാൻ ചൈന തയാറാകണമെന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ്..jpeg)
2021ല്‍ ഡബ്ല്യു.എച്ച്.ഒയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ മഹാമാരിക്കിടയാക്കിയ കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് ഒരു മൃഗത്തിലേക്കും അവിടെ നിന്ന് മനുഷ്യനിലേക്കും പടര്‍ന്നെന്ന നിഗമനത്തിലെത്തിയെങ്കിലും സാധുവായ തെളിവുകള്‍ നിരത്താനായില്ല. ഇതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണം. 2019ല്‍ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് കൊവിഡ് കേസുകള്‍ ആദ്യം കണ്ടെത്തിയത്.
ഇവിടത്തെ ഹ്വനാൻ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇവിടെ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താൻ ചൈന അന്താരാഷ്ട്ര ഗവേഷകരോട് സഹകരിക്കുന്നില്ല. വൈറസ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബില്‍ നിന്ന് അബദ്ധത്തില്‍ ചോര്‍ന്നതാകമെന്നതടക്കം സിദ്ധാന്തങ്ങളും നിലവിലുണ്ട്. വൈറസ് വുഹാൻ ലാബില്‍ നിന്ന് പുറത്തുകടക്കാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്ന് ഡബ്ല്യു.എച്ച്.ഒയും മുമ്ബ് വ്യക്തമാക്കിയിരുന്നു.
അതിമാരക വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ചൈനയിലെ ഏക ലാബും ലോകത്തെ ഏതാനും ചില ലാബുകളില്‍ ഒന്നുമാണ് ഇത്. ബയോസേഫ്റ്റി ലെവല്‍ -4 വിഭാഗത്തില്‍പ്പെട്ട ( BSL – 4 അപകടനിരക്ക് ഏറ്റവും ഉയര്‍ന്ന ജൈവഘടകങ്ങള്‍ ) വൈറസുകളെയും ബാക്ടീരിയകളെയും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ചൈനയിലെ ആദ്യത്തെ ലാബ് ഇതാണ്.
സാര്‍സ് രോഗത്തിന് (SARS – സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) കാരണമായ കൊറോണ വൈറസുകളില്‍ ഇവിടെ പഠനങ്ങള്‍ നടത്തിയിരുന്നു. ഇവയില്‍ ജനിതക വ്യതിയാനം വരുത്തിയാണ് കൊവിഡിനെ സൃഷ്ടിച്ചതെന്നും ഒരു വിഭാഗം വാദിച്ചിരുന്നു. ചൈനീസ് മിലിട്ടറിയുടെ ജൈവായുധ ഗവേഷണ പദ്ധതി ഇവിടെ നടന്നെന്നും പ്രചാരണമുണ്ട്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.