ശക്തമായ കാറ്റിലും മഴയിലും മണ്ണും പാറയും ഇടിഞ്ഞു വീണ് മൂന്നിലവിൽ 75 കാരിയുടെ വീട് പൂർണ്ണമായി തകർന്നു ' തലനാരിഴയ്ക്ക് ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിൽ വീട്ടമ്മ'

ഈരാറ്റുപേട്ട;മൂന്നിലവ് പഞ്ചായത്തിൽ കനത്തമഴയെത്തുടർന്ന് കല്ലും മണ്ണും ഇടിഞ്ഞു വീണ് വീട് തകർന്നു.

മൂന്നിലവ് അഞ്ചുകുടിയാർ ഭാഗത്ത് തേക്കുംപ്ലാക്കൽ ചെല്ലമ്മയുടെ വീടാണ് മഴയെതുടർന്ന് മണ്ണിടിഞ്ഞു വീണു തകർന്നത്,സംഭവത്തെ തുടർന്ന് പ്രാദേശിക പൊതുപ്രവർത്തകർ സ്ഥലം സന്ദർശിച്ചു 75 വയസുള്ള വിധവയായ ചെല്ലമ്മയുടെ വീടിന്റെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ നേരെത്തെ പെടുത്തിയെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്ന് പ്രദേശ വാസികൾ ആരോപിച്ചു.
സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചു ലൈഫ് മിഷൻ വീടുപോലും തങ്ങൾക്ക് നിരസിച്ചുവെന്ന് ചെല്ലമ്മയും  പറയുന്നു,കിടന്നുറങ്ങുന്ന സമയത്ത് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ കട്ടിൽ പോലും തകർന്നെന്ന് പ്രദേശ വാസികൾ പറഞ്ഞു.തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ്‌ വീട്ടമ്മ.

ഏക മകൾ ബിന്ദു വിവാഹിതയാണ്.ബിജെപി മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് മൂന്നിലവ്,ഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡന്റ് സജീവ് കെ കെ ,പഞ്ചായത്തു കമ്മിറ്റി ജനറൽ സെക്രട്ടറി ഷിനോജ്,ജയാ സന്തോഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു,

വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിച്ചു വീട്ടമ്മയ്ക്ക് വാസയോഗ്യമായ ഭവനം ഉറപ്പാക്കണമെന്നും വാർഡ് മെമ്പർ സ്ഥലത്ത് എത്താതിരുന്നത് അനാസ്ഥയും നിഷേധാത്മകവുമാണെന്നും ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് കെ ബിയും ആരോപിച്ചു, 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !