നിസാം ലക്ഷദ്വീപ് ✍️✍️
എറണാകുളം: എങ്ങനെയെങ്കിലും ഒരു ടിക്കറ്റ് എടുത്ത് നാട്ടിലെത്താൻ ദിവസങ്ങളായി ഉറക്കമൊഴിച്ച് ഗാന്ധി നഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ക്യു നിന്ന ലക്ഷദ്വീപ് നിവാസികളെ മുഴുവൻ വട്ടംകറക്കിക്കൊണ്ട് ഒരു മാസത്തേക്കുള്ള കപ്പൽ ടിക്കറ്റുകൾ പൂർണമായും ഓൺലൈനിലാക്കി ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ട്മെന്റ് ഉത്തരവ് ഇറക്കി.
കപ്പലുകൾ ചുരുക്കുകയും ദ്വീപ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്ന ഡിപ്പാർട്ട്മെന്റിന്റെ പുതിയ ഉത്തരവ് വീണു കിടക്കുന്നവനെ ചവിട്ടിത്താഴ്ത്തുന്നതരത്തിൽ ഉള്ള നടപടിയാണ്.കപ്പൽ ടിക്കറ്റുകൾ ഓൺലൈൻ ആക്കിയതോടെയും കപ്പലുകൾ ചുരുക്കിയതോടെയും ഗതിമുട്ടിയ യാത്രക്കാരിൽ പലരും പോർട്ട് ഡെപ്യൂട്ടി ഡയരക്ടറുടെ പനമ്പള്ളി നഗറിലെ വീട്ടിന് മുന്നിലേക്ക് നീങ്ങി. രാത്രി ഏറെ വൈകിയും പനമ്പള്ളി നഗറിലെ ലക്ഷദ്വീപ് റെസിഡെൻഷ്യൽ കോപ്ലക്സിന്റെ ഗൈറ്റിനു മുന്നിൽ നൂറുകണക്കിന് ലക്ഷദ്വീപ് നിവാസികൾ തടിച്ചുകൂടി.
സംഭവത്തെ തുടർന്ന് കേരളാ പോലീസിന്റെയും ലക്ഷദ്വീപ് പോലീസിന്റെയും അനേകം പോലീസ് വാഹനങ്ങളും സ്ഥലത്തേക്ക് കുതിച്ചെത്തി.ലക്ഷദ്വീപ് നിവാസികളുടെ ആശങ്കകൾക്ക് പരിഹാരം കാണാനൊ വേണ്ട നിർദേശങ്ങൾ നൽകുന്നതിനോ പകരം ജനങ്ങളെ പ്രകോപിപ്പിക്കുകയും ഭീഷണി പെടുത്തുകയും ചെയ്യുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.എന്നാൽ മാറി വരുന്ന ദ്വീപ് ഭരണകൂടം വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാത്തത് യാത്രക്കാരുടെ ദുരിതം നീണ്ടു പോകുന്നതിന് കാരണമാകുന്നു.
വിഷയത്തിൽ പരിഹാരം കാണുന്നതിന് കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങുകയാണ് ലക്ഷദ്വീപിലെ വിവിധ സാമൂഹ്യ സംഘടനകൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.