അദ്ധ്യാപക ദിനത്തിൽ പ്രിയ അദ്ധ്യാപകർക്ക് മധുര സമ്മാനങ്ങളുമായി സെന്റ്.ജോൺസ് എൽ.പി സ്കൂളിലെ കുട്ടികൾ

അമ്പാറനിരപ്പേൽ:തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർക്ക് സ്നേഹാദരവുകൾ അർപ്പിച്ച് അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ.പി സ്കൂളിലെ കുട്ടികൾ അദ്ധ്യാപകദിനം ഹൃദ്യമായി ആഘോഷിച്ചു.

വീട്ടിൽ നിന്ന് കൊണ്ടുവന്ന പൂച്ചെണ്ടുകൾ നൽകി കുട്ടികൾ അദ്ധ്യാപകരെ സ്വീകരിച്ചു.അദ്ധ്യാപകർ തിരികെ മധുരം നൽകി കുട്ടികളുടെ സ്നേഹത്തിന് നന്ദി അർപ്പിച്ചു.

കുട്ടികൾ അദ്ധ്യാപകർക്ക് അദ്ധ്യാപക ദിനത്തിന്റെ ആശംസകൾ അർപ്പിച്ചു.പ്രിയ അദ്ധ്യാപകരോട് തങ്ങൾക്കുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി എല്ലാ കുട്ടികളും ഒരുമിച്ച് അദ്ധ്യാപകർക്ക് വന്ദനം അർപ്പിച്ചു.

അധ്യാപക ദിനത്തിന്റെ മഹത്വംവിളിച്ചോതുന്ന ഷോർട് ഫിലിം റിലീസ് ചെയ്തത് ഏറെ ശ്രദ്ധേയമായി.എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ മനോഹരമായ ഒരു അദ്ധ്യാപകദിനം കൂടി  കടന്നുപോയി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !