ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം തീർത്ത് ഇന്ത്യയ്ക്ക് തന്നെ അഭിമാനമായി കൊച്ചു മിടുക്കി

മലപ്പുറം: ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം തീർത്ത്  ഇന്ത്യയ്ക്ക് തന്നെ അഭിമാനമായി , സമാനതകളില്ലാത്ത നേട്ടം കരസ്തമാക്കി നിദ അൻജുംന്‍ 


മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് മലപ്പുറംകാരിയായ ഈ മിടുക്കി. കുതിരപ്പുറത്തേറി നിദ എന്ന ഈ മിടുക്കി സ്വന്തമാക്കിയത് ചെറിയ നേട്ടമല്ല. ലോക ദീർഷ ദൂര കുതിരയോട്ടത്തിലാണ് നിദ ചരിത്രം കുറിച്ചത്.

ലോകത്തിലെ ഏറ്റവും പ്രശസ്ത കുതിരയോട്ട മത്സരമായ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻ ഷിപ്പാണ് നിദ വിജയകരമായി പൂർത്തിയാക്കിയത്. ഇത് ചെറിയ കാര്യമല്ല വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തീകരിച്ച ആദ്യ ഇന്ത്യക്കാരി എന്ന നേട്ടമാണ് ഈ മിടുക്കി സ്വന്തമാക്കിയത്.

പാരീസിൽ ഇക്വസ്റ്റേറിയൻ എൻഡുറൻസ് ചാമ്പ്യൻഷിപ്പ് , 120 കിലോമീറ്റർ ദൈർഘ്യമുളള മൽസരപാത.. വേഗമായിരുന്നില്ല  പ്രധാനം.. കാനന പാതകളും ജലാശയങ്ങളും പാറയിടുക്കുകളും വിജയകരമായി താണ്ടണം. കുതിരയെ പ്രത്യേകം ശ്രദ്ധിക്കണം..അതിന് ഒരു ക്ഷീണവും പാടില്ല. 

കുതിരയുടെ ആരോഗ്യം നാല് ഘട്ടങ്ങളിലായി വെറ്റനറി സർജന്മാർ പരിശോധിക്കും..കുതിരക്ക് ക്ഷീണമുണ്ടെങ്കിൽ മൽസരാർത്ഥി പുറത്താവും..

എപ്സിലോൺ സലോ എന്ന തന്റെ കുതിരയുമായി കൊച്ചു മലയാളി പെൺകുട്ടി. 24 രാജ്യങ്ങളിലെ പ്രതിയോഗികൾ.. സലോയുടെ പുറത്തിരുന്ന് ആ  പെൺകുട്ടി പലരെയും പിറകിലാക്കി..ഗംഭീരമായി മൽസരം ഫിനിഷ് ചെയ്തു.

ഫിനിഷിംഗ് പോയൻറിൽ അവളുടെ കൈവശം ത്രിവർണ പതാക....!! നമ്മൾ പോലുമറിയാത്ത താരത്തെ തേടിയപ്പോൾ അവൾ മലപ്പുറത്തുകാരി..തിരൂരിൽ നിന്നുളള നിദ അഞ്ഞ്ജും...അസാമാന്യ നേട്ടത്തി ന് ഉടമയായി.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !