ലക്നൗ ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടറെ മര്‍ദിച്ചുകൊന്ന കേസില്‍ ബി.ജെ.പി നേതാവിന്റെ മരുമകന് ഉള്‍പ്പെടെ മൂന്ന് പേര് പ്രതികള്‍.യു.പിയിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. ഘനശ്യാം ത്രിപാദി (53) എന്ന ഡോക്ടറെയാണ് ബി.ജെ.പി നേതാവ് ഗിരീഷ് നാരായണ്‍ സിങ്ങിന്റെ മരുമകനായ അജയ് നാരായണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
ഗുരുതര പരിക്കേറ്റ ഡോക്ടറെ ഓട്ടോയില്‍ കയറ്റി വീട്ടിലേക്കയച്ചു. എന്നാല്‍, വീടിനു മുന്നില്‍ ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഡോക്ടറുടെ ഭാര്യ നിഷ ത്രിപാദിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതികളെ പിടികൂടാനായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയാല്‍ മാത്രമേ ഡോക്ടറുടെ മൃതദേഹം സംസ്കരിക്കുകയുള്ളൂവെന്ന് കുടുംബം നിലപാടെടുത്തു. കുടുംബം പ്രതിഷേധിക്കുന്ന പശ്ചാത്തലത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.