തിരുവനന്തപുരം: പെരുമഴയത്ത് ഉപജില്ലാ കായിക മേള നടത്തയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സ്കൂൾ മീറ്റ് നിർത്തി വയ്ക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാട്ടാക്കട ഉപജില്ലാ മേളയാണ് പെരുമഴയിലും നടത്തിയത്. ഇന്നലെയാണ് മത്സരങ്ങൾ നടത്തിയത്. ഇന്നും മത്സരങ്ങളുണ്ടായിരുന്നു.
മത്സരം മാറ്റി വച്ചാൽ ഗ്രൗണ്ട് കിട്ടില്ല എന്നായിരുന്നു ഇതിനുള്ള ന്യായീകരണം. വെള്ളം നിറഞ്ഞ ട്രാക്കിലൂടെയാണ് കുട്ടികൾ ഓട്ടമടക്കമുള്ള മത്സരത്തിൽ മാറ്റുരച്ചത്. 200നു മുകളിൽ കുട്ടികൾ മത്സരിക്കാനെത്തിയിരുന്നു.
ഇന്നലെ രാവിലെ മുതൽ കനത്ത മഴയായിരുന്നു. കുട്ടികൾ വിറങ്ങലിച്ചു മത്സരിക്കാൻ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും അധികൃതരുടെ പരിഗണാ വിഷയമേ ആയിരുന്നില്ല. മത്സരം മാറ്റി വയ്ക്കാനുള്ള തീരുമാനവും അവർ എടുത്തില്ല. പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ രംഗത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.