ഇടുക്കി:ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പരാമര്‍ശങ്ങളുമായി സി പി എം നേതാവും ഉടുമ്പൻചോല എം എല്‍ എയും മുന്‍ മന്ത്രിയുമായ എം എം മണി. ഇതിൽ മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥർക്ക് എതിരെയാണ് അതി രൂക്ഷമായി പ്രതികരിച്ചത്.
‘നിന്റെ അമ്മേം പെങ്ങന്മാരേം കൂട്ടിക്കൊടുത്ത് കാശുണ്ടാക്കിക്കൊടുക്കാൻ പറഞ്ഞോ സർക്കാർ?പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല’- മണി പറഞ്ഞു.നിറഞ്ഞ കയ്യടികളോടെയാണ് അനുയായികൾ പ്രസംഗത്തെ സ്വീകരിച്ചത്. ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കില്‍ ഏത് ഏത് ഉദ്യോഗസ്ഥനായാലും കൈകാര്യം ചെയ്യുമെന്നും അത് പൊലീസായാലും ആര്‍ടിഒ ആയാലും കലക്ടറായാലും ശരിയെന്നും മണി പറഞ്ഞു.
നെടുങ്കണ്ടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയിലാണ് മണിയുടെ പ്രകോപന പരാമര്‍ശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.