തിരുവനന്തപുരം: പുതുപ്പള്ളിയിലെ കനത്ത തോല്‍വിയോടെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളിലടക്കം സി.പി.എം തിരുത്തല്‍ വരുത്തിയേക്കും.,
ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് മൂന്നാഴ്ചക്ക് ശേഷം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ സഹതാപതരംഗം ആഞ്ഞുവീശിയതാണ് തോല്‍വിക്ക് കാരണമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. തരംഗത്തിനിടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ പരസ്യമായി പറയുന്നുണ്ട്. എന്നാല്‍ മൈക്കിന് മുന്നില്‍ പറയുന്നതല്ല പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
കണ്ണടച്ച് ഇരുട്ടാക്കേണ്ടതില്ലെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. സഹതാപത്തിനൊപ്പം ഭരണവിരുദ്ധവികാരവും പുതുപ്പള്ളിയില്‍ ആഞ്ഞുവീശിയെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളിലടക്കം സി.പി.എം മാറ്റങ്ങള്‍ വരുത്തിയേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള കനത്ത തോല്‍വി സി.പി.എമ്മിന്റെ കണ്ണ് തുറപ്പിക്കുന്നതാണ്.
ഭരണവിരുദ്ധ വികാരം മറികടക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ 2019ലെ ദുരന്തം ആവര്‍ത്തിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിലുണ്ട്. 2019ലേതുപോലെ ഒരു തുറന്ന തിരുത്തലിന് സി.പി.എം തയാറായേക്കും. നവംബറില്‍ രണ്ട് ഘടകകക്ഷി മന്ത്രിമാരെ മാറ്റി പുതിയ രണ്ടുപേരെ കൊണ്ടുവന്ന് മന്ത്രിസഭ പുനഃസംഘടനയുണ്ട്. സര്‍ക്കാരിന്റെ പ്രതിഛായ മാറ്റിയെഴുതാന്‍ സി.പി.എം മന്ത്രിമാരിലും വകുപ്പുകളിലും മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയും ഉയര്‍ന്നിട്ടുണ്ട്.
എന്തായാലും പുതുപ്പള്ളി തോല്‍വി പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. മുഖ്യമന്ത്രിയുടെ മൗനവും പ്രതിപക്ഷം വലിയ ആയുധമാക്കിയിരിന്നു. അതിനെ നേരിടാന്‍ മുഖ്യമന്ത്രി വീണ്ടും കൂടുതല്‍ പൊതുപരിപാടികളിലും മാധ്യമങ്ങളിലൂടെ ജനങ്ങളെ സംവേദിക്കുന്നതിലും സജീവമായേക്കും. ഇതിന് നവംബറില്‍ നടക്കുന്ന കേരളീയം പരിപാടി ഉപയോഗിക്കാനാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.