തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ചൈനയിൽ നിന്നു പുറപ്പെട്ട ഷെൻഹുവാ 15 എന്ന കപ്പൽ തെക്കൻ ചൈനയിലെ ഷിനയിൽ എത്തി.
കപ്പലിലുള്ള 3 വലിയ ക്രെയിനുകളിൽ രണ്ടെണ്ണം ഗുജറാത്ത് മുന്ദ്ര തുറമുഖത്ത് ഇറക്കിയ ശേഷം കപ്പൽ വിഴിഞ്ഞത്ത് എത്തുന്നത് ഈ മാസാവസാനത്തോടെ. തുറമുഖത്തിന്റെ ആദ്യ ഘട്ട പൂർത്തീകരണവുമായി ബന്ധപ്പെട്ട് എത്തുന്ന കപ്പലിനെ സ്വീകരിക്കാനുള്ള ചടങ്ങ് വലിയ ആഘോഷമാക്കാനുള്ള അണിയറ ഒരുക്കത്തിൽ അധികൃതർ.മുഖ്യമന്ത്രി, കേന്ദ്ര ഷിപ്പിങ് മന്ത്രി എന്നിവരുൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ ചടങ്ങാക്കി മാറ്റാനുള്ള ചർച്ചകൾ പുരോഗതിയിലാണ്. ഈ മാസം 30ന് അകം കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് അധികൃതരുടെ വിശദീകരണം. മന്ത്രിമാരുടെ സമയ ലഭ്യതയനുസരിച്ചാവും ഉദ്ഘാടന ചടങ്ങ് ക്രമീകരിക്കുക.
ആദ്യ കപ്പൽ അടുക്കുന്നതിന് 270 മീറ്റർ നീളത്തിനുള്ള ബെർത്താണ് സജ്ജമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതനുസരിച്ചുള്ള യാർഡും സജ്ജമാക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.