തിരുവനന്തപുരം: യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയെന്ന കേസില്‍ പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം വൈകിട്ട് പാറശാല പൊലീസ് സ്റ്റേഷന് പരിധിയില്‍ അമരവിളയിലാണ് സംഭവം.
പ്രതി കത്തി കാണിച്ച് ഭീഷണിപെടുത്തി പൊതുജനമധ്യത്തില്‍ വച്ച് ആലിംഗനം ചെയ്യുകയും തുടര്‍ന്ന് വാനില്‍ കയറ്റി ബൈപാസില്‍ കൊണ്ട് പോയി കത്തി എടുത്തു കുത്താന്‍ ശ്രമിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ യുവതിയെ ഉപേക്ഷിച്ച് രാഹുല്‍ രക്ഷപ്പെടുകയായിരുന്നു.
വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാഹുലുമായി അടുപ്പത്തില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. 2020ല്‍ രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചതോടെ യുവതി രാഹുലിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതിന്റെ വിരോധം ആണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.