ചോദ്യങ്ങളെ നേരിട്ട് പിണറായി : സോളാർ "നമ്മടെ പിടലിക്ക് ഇടേണ്ട', ഗൂഢാലോചന യുഡിഎഫിനിടയിലെ തര്‍ക്കമെന്ന് മുഖ്യമന്ത്രി,

തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗികാതിക്രമ ഗൂഢാലോചന എല്‍ഡിഎഫിന്‍റെ "പിടലിക്ക് ഇടേണ്ട' എന്നും അത് യുഡിഎഫിലെ പടലപ്പിണക്കങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ചില സ്ഥാനങ്ങള്‍ക്ക് വേണ്ടി സോളാര്‍ ഗൂഢാലോചന ഉയര്‍ത്തിക്കൊണ്ട് വന്നത് കോണ്‍ഗ്രസ് ആണെന്ന് ചിലര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. സോളാര്‍ കേസ് വീണ്ടും ചര്‍ച്ച ആയാല്‍ പ്രശ്നം ഉമ്മൻ ചാണ്ടിക്ക് ആണ്. 

ഗൂഢാലോചനാ ആരോപണത്തില്‍ കേസ് എടുക്കണമോ വേണ്ടയോ എന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ തര്‍ക്കമുണ്ട്. അവര്‍ ആവശ്യപ്പെട്ടാല്‍ നടപടികള്‍ സ്വീകരിക്കും.സോളാര്‍ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷം എന്ന നിലയില്‍ ഞങ്ങള്‍ അത് ഉയര്‍ത്തി.

സോളാര്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രശ്നങ്ങളില്ല. നിലവില്‍ മന്ത്രിസഭാ പുനഃസംഘടന എല്‍ഡിഎഫില്‍ ചര്‍ച്ചാവിഷയമേയല്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാലിക്കും. ഒരു തീരുമാനം എടുത്താല്‍ നടപ്പാക്കാൻ കെല്‍പ്പുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !