നിപ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടില്ല; ആരോഗ്യമന്ത്രി വീണ ജോര്‍ജ്,

കോഴിക്കോട്: നിപ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പുനെയില്‍ നടത്തിയ വൈറസ് സാമ്പിളുകളുടെ ജനിതക ശ്രേണീകരണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

2018-ലും, 2019-ലും, 2021-ലും രോഗബാധയ്‌ക്ക് കാരണമായ അതേ വൈറസ് തന്നെയാണ് ഇത്തവണയും വില്ലനായത്. രോഗം ബാധിച്ചവരില്‍ നിന്ന് ശേഖരിച്ച വൈറസ് സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്'-ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ആദ്യരോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 281 ഹൈറിസ്‌ക് കോണ്‍ടാക്ടുകളും ക്വാറന്റൈൻ പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ നാലാം ദിവസവും പുതിയ നിപ പോസിറ്റീവ് കേസുകള്‍ ഇല്ല. ഇന്ന് പരിശോധിച്ച 49 സാമ്പിളുകളുടെ ഫലങ്ങളും നെഗറ്റീവാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !