കാരുണ്യ പദ്ധതിയില്‍ തുടരുമെന്ന് സ്വകാര്യ ആശുപത്രികള്‍; കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാര്‍,

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറില്ല. ആശുപത്രികളുടെ കുടിശ്ശിക തീര്‍ക്കാന്‍ 104 കോടി രൂപ അനുവദിച്ച്‌ ധന വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സ്വകാര്യ ആശുപത്രികള്‍ക്കുള്ള മുഴുവന്‍ കുടിശ്ശികയും രണ്ടുമാസത്തിനുള്ളില്‍ തീര്‍ക്കാം എന്നാണ് ഹെല്‍ത്ത് ഏജന്‍സി നല്‍കിയിരിക്കുന്ന ഉറപ്പ്. മാത്രമല്ല ഓരോ മാസവും ഹെല്‍ത്ത് ഏജന്‍സിയും ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനും തമ്മില്‍ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കും.

ഈ ഉറപ്പിന്മേല്‍ പദ്ധതിയില്‍ രണ്ടുമാസം കൂടി തുടരുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കുമായി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയ വഴിയില്‍ 867 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. രണ്ട് മാസത്തിനകം കുടിശിക മുഴുവന്‍ നല്‍കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യ ഏജന്‍സി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !