വിറയൽ മൂലം വിട്ടയച്ചെന്ന് ഇഡി, ആരോഗ്യപ്രശ്നങ്ങളില്ലെന്നും അവർ പറയുന്ന ദിവസം വീണ്ടും ഹാജരാക്കുമെന്നും എം.കെ.കണ്ണൻ

കൊച്ചി; കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനിടെ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണൻ ചോദ്യങ്ങളോട് നിസ്സഹകരിച്ചതായി ഇഡി. ശരീരത്തിന് വിറയൽ അനുഭവപ്പെടുന്നെന്ന മറുപടിയെ തുടർന്നാണ് ചോദ്യംചെയ്യൽ അവസാനിപ്പിച്ചത്.


ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ തന്നെ ശരീരത്തിന് വിറയൽ അനുഭവപ്പെടുന്നതായാണ് കണ്ണൻ മറുപടി നൽകിയത്. ഇന്ന് ചോദിച്ച സുപ്രധാന ചോദ്യങ്ങൾ‌ക്കൊന്നും കണ്ണൻ മറുപടി നൽകിയില്ല. ചോദ്യം ചെയ്യലിനെതിരെയുള്ള നീക്കമാണോയെന്നതും ഇഡി സംശയിക്കുന്നുണ്ട്. കണ്ണനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതിനാല്‍ കൂടിയാലോചനയ്‌ക്ക് ശേഷമാകും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുക.

എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിൽ, കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതിയായ പി.സതീഷ്‌കുമാറിന് വൻ നിക്ഷേപമുണ്ടെന്നും ആർബിഐ ചട്ടത്തിന് വിരുദ്ധമായി ഒരുദിവസം തന്നെ വലിയ തുകയുടെ ഇടപാട് നടത്തിയെന്നടക്കമാണ് ഇഡി പറയുന്നത്. അഭിഭാഷകയ്‌ക്കൊപ്പമായിരുന്നു കണ്ണൻ ചോദ്യംചെയ്യലിന് ഹാജരായത്.

അതേസമയം തനിക്ക് നല്ല ആരോഗ്യമുണ്ടെന്നും യാതൊരു പ്രശ്നവുമില്ലെന്നും എം.കെ.കണ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘‘സൗഹാർദ്ദപരമായിരുന്നു ചോദ്യം ചെയ്യൽ. മുൻപു പറഞ്ഞ കാര്യം വിട്ട് ഒന്നും പറയാനില്ല. എനിക്കൊരു അസുഖവുമില്ല പൊന്നുസുഹൃത്തേ, എന്റെ മക്കളേയും കുടുംബത്തേയും ഭയപ്പെടുത്താൻ വേണ്ടി പറഞ്ഞതാവും, 

ബാങ്കിന്റെ ഒരു ഇടപാടും വെളിപ്പെടുത്താൻ പാടില്ല. ഒരു ശാരീരിക അസ്വസ്ഥതയും ഇല്ല. എനിക്ക് നല്ല ആരോഗ്യമുണ്ട്. ആരാ പറഞ്ഞത് എനിക്ക് വിറയൽ ഉണ്ടെന്ന്.? ഒരു പ്രശ്നവുമില്ലായിരുന്നു. നിങ്ങൾ ആവശ്യമില്ലാത്തത് കൊടുക്കേണ്ടകാര്യമില്ല. 

രണ്ടു സർജറി കഴിഞ്ഞ ആളാണ് ഞാൻ. എനിക്ക് അതുകൊണ്ട് പ്രശ്നമൊന്നുമില്ല. വേണമെങ്കിൽ നിങ്ങളേക്കാൾ നന്നായിട്ട് ഓടാം. എനിക്ക് അങ്ങനെ യാതൊന്നുമില്ല. അവരുടെ ഔദാര്യവും ഉണ്ടായിട്ടില്ല. അവർ പറയുന്ന ദിവസം വീണ്ടും ചോദ്യംചെയ്യലിന്  വരും. ’’എം.കെ.കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !