തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാനുവല്‍ പ്രകാരം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി.ശിവന്‍കുട്ടി.
സംസ്ഥാനത്ത് 4041 വി.എച്ച്.എസ്.ഇ, പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയിലാണ് കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് - 570 എണ്ണം. കോഴിക്കോടാണ് കുറവ്.
എസ്.എസ്.എല്‍.സി ഫലം നേരത്തെ പ്രസിദ്ധീകരിച്ചതിലൂടെ കുട്ടികള്‍ക്ക് 50 പ്രവൃത്തി ദിനങ്ങള്‍ അധികമായി ലഭിച്ചു. ഇതര സംസ്ഥാനത്തും വിദേശത്തും പഠനത്തിനായി പോയ വിദ്യാര്‍ഥികള്‍ക്ക് ഇത് ഗുണകരമായെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.