മലപ്പുറം :പക്ഷിക്ക് വെടിയേൽക്കാതെ പോയപ്പോൾ ഉന്നമില്ലെന്ന് പറഞ്ഞ് കളിയാക്കിയതിൻ്റെ പേരിലാണ് എയർഗൺ ഉപയോഗിച്ച് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ.
മലപ്പുറം ചങ്ങരംകുളം ചെറവല്ലൂരിൽ ഷാഫി കൊല്ലപ്പെട്ട കേസിലാണ് പ്രതി സജീവ് മൊഴി നൽകിയത്.പക്ഷികൾക്കു നേരെ വച്ചപ്പോൾ വെടിയേൽക്കാതെ വന്നതോടെ ഉന്നമില്ലെന്നും വെടി വയ്ക്കാൻ അറിയില്ലെന്നും കളിയാക്കിയതിൻ്റെ പേരിൽ പ്രകോപിതനായാണ് ഷാഫിക്ക് നേരെ വെടിവെച്ചതെന്നാണ് സജീവിന്റെ വെളിപ്പെടുത്തൽ.
ഓഗസ്റ്റ് 29 നാണ് 42 കാരനായ ആമയം നമ്പ്രാണത്തേൽ ഹൈദ്രോസ് കുട്ടിയുടെ മകൻ ഷാഫിയാണ് വെടിയേറ്റ് മരിച്ചത്. അയൽക്കാരൻ്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ചിറവല്ലൂർക്കടവിലെ സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ നെഞ്ചിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം മൊഴി നൽകിയിരുന്നത്.
എന്നാൽ തെളിവെടുപ്പിനിടയിൽ തന്നെ കളിയാക്കിയതിൻ്റെ പേരിൽ എയർഗൺ ഉപയോഗിച്ച് കൊലപ്പെടുത്തി എന്ന പ്രതിയുടെ മൊഴിയാണ് എല്ലാവരേയും ഞെട്ടിച്ചത്. പ്രതി സജീവും കൊല്ലപ്പെട്ട ഷാഫിയും അടുത്ത സുഹൃത്തുക്കളായിരുന്നു.
ഇരുവരും കൊച്ചിയിൽ ടാക്സി ഡ്രൈവർമാരായി ജോലി ചെയ്യുകയായിരുന്നു. പ്രതിയുടെ വെളിപ്പെടുത്തിലിന് പുറമെ കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.