കേരളത്തില്‍ സെപ്റ്റംബര്‍ 21 വരെ സാധാരണ രീതിയില്‍ മഴ ലഭിക്കാൻ സാധ്യത,,

തിരുവനന്തപുരം: അടുത്ത ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു.

കേരളത്തില്‍ സെപ്റ്റംബര്‍ 21വരെ സാധാരണ രീതിയില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. പ്രവചനം ശരിയാകുകയാണെങ്കില്‍ കേരളത്തിന് ആശ്വസിക്കാം.

കാലവര്‍ഷ പിന്മാറ്റം തുടങ്ങുക സെപ്റ്റംബറില്‍ തന്നെയാണ്. സാധാരണ സെപ്റ്റംബര്‍ 17 ഓട് കൂടി രാജസ്ഥാനില്‍ നിന്നാണ് കാലവര്‍ഷം പിന്മാറ്റം ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം രാജസ്ഥാനില്‍ നിന്ന് സെപ്റ്റംബര്‍ 20 ന് പിന്മാറി തുടങ്ങി, 22ഓടെ കേരളത്തില്‍ നിന്നും പിൻവാങ്ങി. തുലാവര്‍ഷം കൂടി സാധാരണ നിലയില്‍ മഴ ലഭിച്ചെങ്കില്‍ മാത്രമേ കേരളത്തിന് നേരിയ ആശ്വാസമെങ്കിലും ലഭിക്കൂ.

മധ്യപ്രദേശിന് മുകളിലായി പുതിയ ചക്രവാതച്ചുഴി കാരണം കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴലി പ്രവചിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !