കൊളംബോ: മഴ ഭീഷണിയുടെ നിഴലില്‍ ഏഷ്യാ കപ്പില്‍ ഇന്ന് വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാന്.
കൊളംബോയില്‍ മഴ പെയ്യുമെന്ന പ്രവചനമുള്ളതിനാല്‍ ഇന്നത്തെ മത്സരം മഴ കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് ആരാാധകര്‍. എന്നാല്‍ ഇന്ത്യാ-പാക് പോരാട്ടത്തിന് മാത്രം റിസര്‍വ് ദിനമുള്ളതിനാല്‍ ഇന്ന് മത്സരം തടസപ്പെട്ടാലും നാളെ പുനരാരംഭിക്കും.പല്ലെക്കല്ലെയില്‍ നടന്ന ഇന്ത്യ-പാക് പോരാട്ടം മഴ മൂലം ഫലമിത്താലെ ഉപേക്ഷിക്കുകയായിരുന്നു. വേദി കൊളംബോയിലേക്ക് മാാറിയെങ്കിലും ഇന്ന് കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് കാലാവസ്ഥാ പ്രവചനം.
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരങ്ങളില്‍ പാക്കിസ്ഥാനും ശ്രീലങ്കയും ഓരോ ജയങ്ങള്‍ വീതം നേടിയതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ജയം നേടേണ്ടത് ഇന്ത്യക്ക് നിര്‍ണായകമാണ്. രണ്ട് തോല്‍വികളുമായി ബംഗ്ലാദേശ് ഫൈനലിലെത്താതെ പുറത്താകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇന്ത്യയും ശ്രീലങ്കയും പാക്കിസ്ഥാനുമാണ് ഫൈനല്‍ സ്ഥാനത്തിനായി മത്സരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.