തിരുവനന്തപുരം: ബിജെപി നേതാവ് നടൻ കൃഷ്ണകുമാറിനെതിരെ പന്തളത്ത് വെച്ച് നടന്ന പൊലീസ് അതിക്രമം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.കൃഷ്ണകുമാറിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചത് മുഖ്യമന്ത്രിയുടെ അകമ്പടിക്കുണ്ടായിരുന്ന പൊലീസ് ബസാണെന്നത് ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു.
അതിക്രമത്തിന് ശേഷം വാഹനത്തിലുള്ളവര്‍ കൃഷ്ണകുമാറിനെതിരെ ഭീഷണി മുഴക്കിയത് ധിക്കാരപരമാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.