തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 29,590 കി മി റോഡുകളില്‍ പകുതി റോഡുകളും ഉയര്‍ന്ന നിലവാരമുള്ള ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു..jpeg)
റണ്ണിംങ് കോണ്ട്രാക്റ്റ് സംവിധാനത്തിലൂടെയുള്ള റോഡ് പരിപാലനം തുടര്‍ന്ന് കൊണ്ട് പോകുമെന്നും ജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കി സുതാര്യത ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള റോഡ് 2.62 കോടി രൂപ ചെലവിലാണ് ബി എം ആൻഡ് ബി സി നിലാവാരത്തില്‍ നിര്‍മ്മിച്ചത്. ചടങ്ങിന്റെ അധ്യക്ഷത വഹിച്ച സനീഷ്കുമാര് ജോസഫ് എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു.
ചാലക്കുടി നഗരസഭ ചെയര്മാൻ എബി ജോര്‍ജ്ജ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്oരുമഠത്തില്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആലിസ് ഷിബു, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യൻ, കൗണ്‍സിലര്‍മാരായ ബിജു എസ് ചിറയത്ത്,
അനില്‍കുമാര്‍ എം എം, സിന്ധു ലോജു, ബ്ലോക്ക് പഞ്ചായത്തംഗം വനജ ദിവാകരൻ, പഞ്ചായത്തംഗം ഷീജ പോളി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ സനല്‍ തോമസ്, ഓവര്‍സിയര്‍ സി ബി ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.