തിരുവനന്തപുരം: വലിയതുറയിൽ മദ്യപിക്കുന്നതിനു വിളിച്ചിട്ട് പോകാത്തതിലുള്ള വിരോധത്തില്‍ യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദിച്ച് അവശനാക്കിയതായി പരാതി.
ശംഖുംമുഖം ആഭ്യന്തരവിമാനത്താവളത്തിനു സമീപം ചിത്തിര നഗര്‍ ടി.സി. 78/2569 ഗീതു ഹൗസില്‍ റോയി വിൻസെന്റിന്(32) ആണ് പരിക്കേറ്റത്. ശംഖുംമുഖം വാര്‍ഡില്‍ കാര്‍ഗോ കോംപ്ലക്സിനു സമീപം കരുണ്‍(48), ശംഖുംമുഖം ഗ്രൗണ്ടിനു സമീപം ചിന്നു എന്ന ഹെനി(37) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ 21-ന് രാത്രി 10നായിരുന്നു സംഭവം. കരുണിന്റെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. എസ്.എച്ച്.എ. ജി.എസ്.രതീഷ്, എസ്.ഐ.മാരായ ഇൻസമാം, അജേഷ് കുമാര്‍, ട്വിങ്കിള്‍ ശശി, സി.പി.ഒ.മാരായ ഷിബി, വരുണ്‍ഘോഷ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.