തൃശൂര്‍:പട്ടിക്കൂടിന് മുകളില്‍ ഒളിപ്പിച്ച് മാരക ലഹരിമരുന്നുകള്‍ വിറ്റിരുന്ന വീട്ടില്‍ നിന്നും 18 ഗ്രാം എംഡിഎംഎ എക്‌സൈസ് പിടികൂടി.പിറ്റ്ബുള്‍' ഇനത്തില്‍പ്പെട്ട വിദേശയിനം വേട്ടനായയുടെ കൂടിനു മുകളില്‍ ഒളിപ്പിച്ചിരുന്ന മയക്കു മരുന്നാണ് പൊലീസ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ പിടികൂടിയത്. ഒളരി ശിവരാമപുരം സ്വദേശി ഷൈനോ റാൻസിന്റെ വീട്ടിലെ പട്ടിക്കൂടിനു മുകളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. വീട്ടുടമ സ്ഥലത്തില്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഷൈനോ റാൻസിനു ലഹരിമരുന്ന് ഇടപാടുകളുണ്ടെന്നും രാത്രികാലങ്ങളില്‍ യുവാക്കള്‍ ഇവിടെയെത്തി ലഹരിമരുന്നു വാങ്ങുന്നുണ്ടെന്നും എക്‌സൈസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആക്രമകാരയായ പിറ്റ്ബുള്‍ നായയുടെ കാവലിലാണു പ്രതിയുടെ ഇടപാടുകളെന്നും എക്‌സൈസ് കണ്ടെത്തിയിരുന്നു. നായയുടെ കൂട്ടിലാകാം ലഹരിമരുന്ന് ഒളിപ്പിച്ചിരിക്കുക എന്ന സൂചന ലഭിച്ചതോടെ റേഞ്ച് ഇൻസ്‌പെക്ടര്‍ അബ്ദുല്‍ അഷറഫും സംഘവും നിരീക്ഷണം ശക്തമാക്കി.നായ കൂട്ടിലുള്ളപ്പോള്‍ പരിശോധന നടത്തുന്നതു അപകടകരമാകാം എന്നതിരിച്ചറിവിലായിരുന്നു ഇടപാട്. എന്നാൽ കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം ഏറെനേരം വീടിനു പുറത്തു മറഞ്ഞുനിന്നു. നായയെ കുളിപ്പിക്കാൻ കൂട്ടില്‍ നിന്നിറക്കിയതിനു പിന്നാലെയാണു കൂടു പരിശോധിച്ചതും ലഹരിമരുന്നു കണ്ടെത്തിയതും. ലഹരിമരുന്നുപയോഗിക്കുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ മേഖലയില്‍ കറങ്ങുന്നതായി നാട്ടുകാരും എക്‌സൈസിനെ അറിയിച്ചിരുന്നു.
പ്രതിയുടെ സഹോദരൻ മുൻപു ലഹരിക്കേസുകളില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്നു ലഹരിമരുന്നു വാങ്ങുന്നവരടക്കം എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. അസി. ഇൻസ്‌പെക്ടര്‍ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ ടി.ജി. മോഹനൻ, പി.ബി. അരുണ്‍കുമാര്‍, എൻ.യു. ശിവൻ, സി.എൻ. അരുണ, വി.ബി. ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുള്‍പ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.