തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനെതിരെ ആരോപണവുമായി വാടാനപ്പള്ളി സ്വദേശി വി.ബി.സജിലിൻ. യൂകോ ബാങ്കിലെ 17 ലക്ഷം രൂപയുടെ കടം തീര്‍ക്കാൻ തൃശ്ശൂര്‍ ബാങ്കില്‍ നിന്ന് 70 ലക്ഷം വായ്പയെടുത്തു. ഇതില്‍ 30 ലക്ഷം രൂപ കമ്മീഷനായി സതീഷ്കുമാറിന് കൈമാറി.
യൂകോ ബാങ്കിലെ കടം തീര്‍ത്തിട്ട് ജില്ലാ ബാങ്കില്‍നിന്ന് ലോണെടുത്തുതരാമെന്ന് വാഗ്ദാനം ചെയ്തതായി സജിലിൻ പറഞ്ഞു. ജിജോര്‍ എന്ന ആള് ഇടനിലക്കാരനായി നിന്ന് 70 ലക്ഷം ലോണെടുത്ത് അതില്‍ 30 ലക്ഷം രൂപ സതീഷ് കുമാര്‍ കമ്മീഷനായി വാങ്ങിയെന്നും ഇയാള്‍ ആരോപിച്ചു. മൂന്നര ലക്ഷം രൂപ വൈസ് പ്രസിഡന്റായ എം.കെ. കണ്ണൻ കമ്മീഷനായി വാങ്ങിയെന്നും സജിലിൻ പറഞ്ഞു.
സാമ്പത്തികമായി ഒരിടപെടലുകള്‍ക്കും വഴങ്ങിയിട്ടില്ല എന്നായിരുന്നു എം.കെ. കണ്ണന്റെ നിലപാട്. നാളെ എം.കെ. കണ്ണനെ ഇ.ഡി. വീണ്ടും ചോദ്യംചെയ്യാനിരിക്കെയാണ് സജിലിന്റെ ആരോപണം.
വിവിധ ബാങ്കുകളില്‍ ജപ്തി നടപടികള്‍ നേരിടുന്നവരെ കണ്ടെത്തി അവര്‍ക്ക് വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള പണം കൈമാറി അതിലൂടെ അവരുടെ ഭൂരേഖകളെടുത്ത് മറ്റു ബാങ്കുകളില്‍ പണയപ്പെടുത്തി
കൂടുതല്‍ പണം തട്ടിയെടുക്കുക എന്ന രീതിയായിരുന്നു കേസിലെ മുഖ്യപ്രതിയായ സതീഷ്കുമാര്‍ പിന്തുടര്ന്നത്. അതിനു സഹായം നല്കിയ ആളാണ് ജിജോര്‍. ജിജോര്‍ പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുഖ്യസാക്ഷിയായി മാറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.