ഡബ്ലിനിൽ ഇന്ത്യക്കാരന് നേരെ ക്രൂരമായ വംശീയ ആക്രമണം; ഇന്ത്യക്കാരെ ആക്രമിക്കാൻ കുട്ടിക്കൂട്ടങ്ങൾ; നാളെ നിശബ്‌ദ പ്രതിഷേധം

ഡബ്ലിൻ: പതിനെട്ടാം തിയതി സൗത്ത് ഡബ്ലിനിൽ ഇന്ത്യക്കാരന് നേരെ  ക്രൂരമായ വംശീയ ആക്രമണം. സൗത്ത് ഡബ്ലിനിൽ താലയിൽ  ആണ് ആക്രമണം. വീട്ടിലേയ്ക്കുള്ള പലചരക്ക് സാധനങ്ങളും പച്ചക്കറികളുമായി നടന്നുവരികയായിരുന്ന അമിത്തിനെ കൗമാരക്കാരുടെ സംഘം ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. 


സെപ്റ്റംബര്‍ 18 തിങ്കളാഴ്ച വൈകിട്ട് 7.30-ഓടെ സിറ്റി വെസ്റ്റിലെ ഫോര്‍ച്യൂണ്‍സ്ടൗണ്‍ ലുവാസ് സ്‌റ്റോപ്പിന് സമീപമായിരുന്നു സംഭവം.തലയോട്ടിയിൽ അടിയേറ്റ്  മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിക്കുന്ന രീതിയിൽ ആയിരുന്നു ഇദ്ദേഹം. ഷോപ്പിംഗ് നടത്താൻ പോയശേഷം ലുവാസ് (അയർലണ്ട് മെട്രോ ) സ്റ്റേഷനിൽ ഉള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്നു.  

നിവേദിതയുടെ ഭർത്താവിനെ 12-16 വയസ്സുള്ള  എട്ടോളം കുട്ടികളാണ് ആക്രമണം നടത്തിയത്. പുറകിൽ നിന്നും ഉള്ള ആദ്യ അടിയ്ക്ക് പുറമെ  "ബ്ലഡി ഗോ ബാക്ക് ടു യുവർ കൺട്രി" വിളികളും ഐറിഷ് ഭാഷയിൽ ഉള്ള വംശീയ വാക്കുകളും ചേർത്ത് അദ്ദേഹത്തെ നിലത്തിട്ട് ചവിട്ടുകയായിരുന്നു. 

ശക്തമായി പലതവണ ഇടിയേറ്റ അമിത്തിന്റെ മുഖം പൊട്ടി ചോരയൊലിച്ചു. തുടര്‍ന്ന് രക്ഷയ്ക്കായി അദ്ദേഹം തന്റെ വീടിന് നേരെ ഓടി. ഭാഗ്യവശാല്‍ അക്രമിസംഘം തന്നെ പിന്തുടര്‍ന്നില്ലെന്നും, എന്നാല്‍ ഭാര്യയ്ക്കും, സുഹൃത്തിനുമൊപ്പം അക്രമം നടന്ന സ്ഥലത്ത് തിരികെയെത്തിയപ്പോള്‍ തന്റെ സാധനങ്ങളുടെ സഞ്ചി കൗമാരക്കാര്‍ കൊണ്ടുപോയിരുന്നുവെന്നും അമിത് പറയുന്നു. താന്‍ അവരുടെ നേരെ നോക്കിയത് പോലുമില്ലായിരുന്നുവെന്നും, എന്തിനാണ് അവര്‍ ആക്രമിച്ചതെന്ന് തനിക്ക് ഇപ്പോഴുമറിയില്ലെന്നും അദ്ദേഹം പറയുന്നു. 

അയർലണ്ടിൽ മുതിർന്ന ആളുകൾ അല്ല അക്രമണകാരികൾ.
കുടിയേറ്റ ജനതയ്ക്ക് നേരെ വംശീയ ആക്രമണം   നടത്തുന്നത് 17 വയസ്സിൽ താഴെ ഉള്ള അലഞ്ഞു തിരിയുന്ന കുട്ടി കൂട്ടങ്ങൾ.  17 വയസ്സിൽ താഴെ ഉള്ള അലഞ്ഞു തിരിയുന്ന കുട്ടി കൂട്ടങ്ങളിൽ മാത്രം എന്ന് ഇദ്ദേഹത്തിന്റെ ഭാര്യ. അവർക്കും മുഖത്ത് തുപ്പലുകൾ ഉൾപ്പടെ  അതിക്രമങ്ങൾ നേരിടേണ്ടി വന്നു. 

പേഴ്‌സ് പോലും ആവശ്യപ്പെടാതെയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നതിനാലാണ് ഇത് വംശീയാതിക്രമമാണെന്ന് സംശയിക്കുന്നത്. അയര്‍ലണ്ടിലെ പല കൗണ്ടികളിലും ജീവിച്ചിട്ടുള്ള തനിക്കും ഭാര്യയ്ക്കും നേരെ മുമ്പ് വംശീയാധിക്ഷേപങ്ങളും മറ്റും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ശാരീരികമായി ആക്രമിക്കപ്പെടുന്നത് ആദ്യമാണെന്ന് അമിത് പറയുന്നു. ഈ സംഭവത്തോടെ തന്റെ മക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഗാര്‍ഡ പ്രതികരിച്ചു.

കാറുകളുടെ ചില്ലുകൾ എല്ലാ രണ്ടു ദിവസവും പൊട്ടിക്കുന്നു. ചീമുട്ട എറിയുന്നു. ജീവിക്കാൻ സമ്മതിക്കാതെ കുട്ടിക്കൂട്ടം. നിലയ്ക്ക് നിർത്തണം എന്ന് ജനരോക്ഷം  ഉയരുന്നു. ഇന്ത്യക്കാർ തിരിച്ചു ഒന്നും ചെയ്യുന്നില്ലാത്തതിനാൽ വളഞ്ഞിട്ടു ആക്രമണം എന്ന് ആക്ഷേപം. പുറത്തിറങ്ങി നടക്കാൻ കുട്ടികൾക്കോ കുടുംബത്തിനോ ജോലിക്കാർക്കോ കഴിയാത്ത അവസ്ഥയാണ്. ഡബ്ലിൻ - ബെൽഗാർഡ് - താല, സിറ്റിവെസ്റ്  റൂട്ടുകളിൽ ഇന്ത്യക്കാർ ഉൾപ്പടെ ഉള്ള വിദേശികളെ ആക്രമിക്കാൻ കുട്ടിക്കൂട്ടങ്ങൾ. കുട്ടികളുമായി സഞ്ചരിക്കുമ്പോൾ പോലും അമ്മമാരെയും മുതിർന്നവരെയും വിടാതെ കുട്ടിക്കൂട്ടങ്ങൾ ലുവാസിൽ കയറി ഇറങ്ങുന്നു. നോക്ക് കുത്തിയായി കുട്ടി ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ അയർലൻഡ് പോലീസ്. ഞങ്ങൾ അന്വേഷിക്കാം എന്നുള്ള പതിവ് പരിപാടികൾ തുടരുന്നു.

Racist Attacks CLIP • 1 HR 4 MINS • 22 SEP • LIVELINE    HEAR 📣RTE TALK VOICE


നിയമം അനുവദിക്കില്ല എന്ന പതിവ് മൊഴിയിൽ പ്രതിഷേധവുമായി നാളെ അയർലണ്ടിൽ പ്രതിഷേധം നടക്കും നിങ്ങൾക്കും പങ്കുചേരാം. സുരക്ഷ ഒരുക്കേണ്ടവർ മൗനം പാലിക്കുന്നത് തുടരാതിരിക്കാൻ ഇത് അനിവാര്യം എന്ന് ഡബ്ലിനിലെ താമസക്കാരും ഇരകളും.

Silent Protest Against Rising Teenage Violence and Assault Activities
Date: 29Th September 6.00PM- 7.00 PM
Starting Point: Fortunestown Luas Station
Route: Fortunestown Luas Station to Citywest Shopping Centre and back

ഈ  പ്രദേശത്തെ കൗമാരപ്രായക്കാർ ഉൾപ്പെട്ട വർധിച്ചുവരുന്ന അക്രമ സംഭവങ്ങൾക്കും ആക്രമണ പ്രവർത്തനങ്ങൾക്കുമെതിരായ ഞങ്ങളുടെ ആസൂത്രിതമായ നിശബ്ദ പ്രതിഷേധത്തെക്കുറിച്ച് നിങ്ങളെയും മറ്റ് പ്രസക്തമായ അധികാരികളെയും ഔദ്യോഗികമായി അറിയിക്കുന്നതിനാണ് ടാല കമ്മ്യൂണിറ്റിയിലെ ബന്ധപ്പെട്ട പൗരന്മാർക്ക് വേണ്ടി ഈ പ്രൊട്ടസ്ററ് സംഘടപ്പിക്കുന്നത്. 
 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !