തൃശൂര്‍ എടുക്കുമെന്നല്ല, നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് നടന് സുരേഷ് ഗോപി.
തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.. ' ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സുരേഷ് ഗോപിയുടെ വാക്കുകളാണിത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.
നാടകങ്ങളില്‍ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണെന്നും രാഷ്ട്രീയത്തള്ള് ഉത്സവങ്ങളായി നാടകങ്ങള്‍ മാറുമ്പോഴാണ് പ്രേക്ഷകര്‍ നാടകങ്ങളില്‍ നിന്നും അകലുന്നതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടകങ്ങളില്‍ ദൈവങ്ങളെ വിമര്‍ശിക്കുന്നത് വേദനിപ്പിച്ചിരുന്നില്ല. എന്നാല്‍ പ്രത്യേക ലക്ഷ്യത്തോടെ ദൈവങ്ങളെ കുറ്റം പറയുന്നത് സഹിക്കാനാകില്ല. വിശ്വാസികള്‍ തുമ്മിയാല്‍ പിടിച്ചു നില്‍ക്കാനാകില്ലെന്ന് ഓര്‍മ്മയിരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയെക്കാള്‍ നാടകത്തിനാണ് സ്വാധീനശേഷിയെന്നും 14 ജില്ലകളിലും നാടകങ്ങളും വിതരണക്കമ്പനികളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ദൃശ്യവേദിയുടെ 'നേരിന്റെ കാവലാള്‍' എന്ന നാടകത്തിന്റെ അവതരണത്തോടെയാണ് 27-ാമത് ടാസ് നാടകോത്സവത്തിന് തുടക്കമായത്. ഫ്രാന്‍സിസ് ടി മാവേലിക്കരയെഴുതിയ നാടകം സംവിധാനം ചെയ്തത് വത്സന് നിസരിയാണ്. 21-ന് ടാസ് നാടകോത്സവം സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.