കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയ ഇടതുപക്ഷ നേതാക്കൾ അടിസ്ഥാനരഹിതമായ യുഡിഎഫ്, ബിജെപി ബന്ധം ആരോപിച്ച് മുൻകൂർ ജാമ്യം എടുക്കാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലും, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ,യുഡിഎഫിന് ക്ഷീണം വന്നത് ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷത്തേക്ക് പോയത് മൂലമാണ് എന്ന് പ്രചരിപ്പിക്കുന്ന കേരളാ കോൺഗ്രസ് (എം) നേതാക്കളുടെ വീമ്പ് പറച്ചിൽ എട്ടാം തീയതി വോട്ടെണ്ണുമ്പോൾ അവസാനിക്കുമെന്നും സജി പറഞ്ഞു.
ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെ വേട്ടയടിയവർ മരണശേഷവും അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും വേട്ടയാടി കൊണ്ടിരിക്കുന്നതിന് പുതുപ്പള്ളിയിലെ ജനാധിപത്യ വിശ്വാസികൾ ബാലറ്റിലൂടെ മറുപടി നൽകിയിട്ടുണ്ടെന്നും സജി അഭിപ്രായപ്പെട്ടു.
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 20,000 ന് മുകളിൽ എത്രവർദ്ധന ഉണ്ടാകും എന്ന് ആലോചിച്ച് എൽഡിഎഫ് നേതാക്കൾ വിഭ്രാന്തിയിൽ ആണെന്നും സജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.