മുംബൈ: മഹാരാഷ്ട്രയില്‍ ഗ്രാഫിക് ഡിസൈനര്‍ കാമുകിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. ഭാര്യയുടെ സഹായത്തോടെ മൃതദേഹം സ്യൂട്ട്ക്കേസിലാക്കി അരുവിയില്‍ തള്ളി. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
കേസില്‍ പ്രതി മനോഹര്‍ ശുക്ലയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പിന്നീട് ഭാര്യ പൂര്‍ണിമയുടെ അറസ്റ്റും രേഖപ്പെടുത്തി. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ഓഗസ്റ്റ് പകുതിയോടെ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്.
ചോദ്യം ചെയ്യലില്‍ മനോഹര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ഹയര്‍ സ്റ്റെലിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു യുവതി. 2019ല്‍ മനോഹറിനെതിരെ യുവതി ബലാത്സംഗ കേസ് കൊടുത്തിരുന്നു. ഇത് പിന്‍വലിക്കണമെന്ന ആവശ്യം യുവതി നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
2103ലാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. 2018ല്‍ പൂര്‍ണിമയെ വിവാഹം ചെയ്തിട്ടും മനോഹര്‍ യുവതിയുമായുള്ള ബന്ധം തുടര്‍ന്നതായും പൊലീസ് പറയുന്നു. 2019ല്‍ ഇരുവരും തമ്മിലുള്ള ബന്ധം പൂര്‍ണിമ കൈയോടെ പിടികൂടി. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.
മനോഹര്‍ ശുക്ല കുറ്റസമ്മതം നടത്തിയതിന് പിന്നാലെ കൊലപാതക ദിവസം അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചു. ടാറ്റൂവിന്റെ സഹായത്തോടെയാണ് മരിച്ചത് യുവതിയാണെന്ന് സ്ഥിരീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.